Headlines

കോഴിക്കോട് സ്പൈസസ് റിസർച്ചിൽ ഒഴിവുകൾ; 30,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം|Job Vacancies at Kozhikode Spices Research; Salary Up to 30,000, Apply Now


Jobs

oi-Rakhi

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യങ് പ്രൊഫഷണൽ-I, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലായി അകെ നാല് ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം.

യങ് പ്രൊഫഷണൽ-I

അഗ്രികൾച്ചർ, ഹോട്ടികൾച്ചർ, ബോട്ടണി എന്നിവയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 21-45 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിൻ്റേയും അടി്സ്ഥാനത്തിലായിരിക്കും നിയമനം. സപ്റ്റംബർ 2 നാണ് അഭിമുഖം നടക്കുക.

jobnew-

യങ് പ്രൊഫഷണൽ-I

ബി.എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി ബയോകെമിസ്ട്രി, ബി.എസ്.സി കെമിസ്ട്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 30,000 രൂപയാണ് ശമ്പളം.21-45 വയസ് ആണ് പ്രായപരിധി. സപ്റ്റംബർ ഏഴിനാണ് അഭിമുഖം.

യങ് പ്രൊഫഷണൽ-I

ബി.എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി ബോട്ടണി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45. ശമ്പളം 30,000. സപ്റ്റംബർ 8 നാണ് വാക്ക് ഇൻ അഭിമുഖം.

യങ് പ്രൊഫഷണൽ-I

അഗ്രികൾച്ചർ, ഹോട്ടികൾച്ചർ, ബോട്ടണി, ലൈഫ് സയൻസ് എന്നിവയിലേതെങ്കിലും 50 ശതമാനം മാർക്കോടെ ബിരുദം. 21-45 ആണ് പ്രായപരിധി. 30,000 രൂപയാണ് ശമ്പളം. അഭിമുഖം സപ്റ്റംബർ 9 ന് നടക്കും.

ഫീൽഡ് അസിസ്റ്റൻ്റ്

പ്ലസ് ടു (സയൻസ് ഗ്രൂപ്പ്) അല്ലെങ്കിൽ അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ / ബോട്ടണി / ലൈഫ് സയൻസസ് എന്നിവയിലുള്ള ഡിപ്ലോമ /ബി എസ് സി ഉള്ളവർക്ക് അപേക്ഷിക്കാം.

ഫീൽഡ് ജീൻ ബാങ്ക് മാനേജ്‌മെന്റിലുള്ള പരിചയം , ജെർംപ്ലാസം പരിപാലനത്തിലെ പ്രവൃത്തിപരിചയം,ഫീൽഡ് വിവരശേഖരണവും അവ രേഖപ്പെടുത്തുന്നതിലുമുള്ള പരിചയവും അഭികാമ്യം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപയാണ് ശമ്പളം. സപ്റ്റംബർ 10 നാണ് അഭിമുഖം.കൂടുതൽ വിവരങ്ങൾക്ക് https://spices.res.in/jobs

സിവിൽ സപ്ലൈസ് വകുപ്പിൽ താത്കാലിക ഒഴിവുകൾ

സിവിൽ സപ്ലൈസ് വകുപ്പ് വിവിധ താത്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, 14 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിങ്ങനെയാണ് ഒഴിവുകൾ. ഏഴ് മാസത്തേക്കാണ് നിയമനം. റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് തസ്തികകൾക്ക് ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്സ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. റിസർച്ച് ഓഫീസർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയവും വേണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഏതെങ്കിലും ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിസിഎയും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസ് ആണ്..

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 22. മേൽവിലാസം- കമ്മീഷണർ, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് കമ്മീഷണറേറ്റ്, പബ്ലിക് ഓഫീസ് കോംപ്ലക്‌സ്, തിരുവനന്തപുരം 695033. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2322155.

അഭിമുഖം

കൊല്ലം; മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ ഒഴിവ്. ഡ്രസ്സ് മേക്കിംഗ് ട്രേഡിലാണ് ഒഴിവ്. ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിലുള്ളവർക്കാണ് അപേക്ഷിക്കാനാകുക. യോഫാഷന്‍ ആന്റ് അപ്പാരല്‍ ടെക്നോളജിയില്‍ യൂ.ജി.സി അംഗീകൃത യൂണിവേഴ്സ്സിറ്റിയില്‍ നിന്നുള്ള ബി.വോക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ്മേക്കിംഗ് ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്ക്നോളജി/കോസ്റ്റ്യൂം ഡിസൈനിംഗിലുളള രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിംഗ് ട്രേഡിലുള്ള എന്‍.ടി.സി /എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. ഓഗസ്റ്റ് 20നാണ് അഭിമുഖം. ഫോണ്‍: 0474-2793714.



Source link

Leave a Reply

Your email address will not be published. Required fields are marked *