Headlines

യുദ്ധം തുടങ്ങിയാലും അവസാനിച്ചാലും സ്വര്‍ണവില മാറില്ല… വില കൂടുന്നത് മറ്റ് കാരണങ്ങളാല്‍! | Gold Rate: Not Only Geo Political Tensions, Gold Price Surge Depends On Other Factors Too


International

oi-Jithin TP

വരുംകാലങ്ങളില്‍ സ്വര്‍ണവിലയെ നിര്‍ണയിക്കുന്നത് ഒന്നോ രണ്ടോ ഘടകങ്ങളായിരിക്കില്ല എന്ന് വിദഗ്ധര്‍. സാധാരണഗതിയില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണ വില വര്‍ധിപ്പിക്കാറുണ്ട്. എന്നാല്‍ ഇറാന്‍-യുഎസ്, ഇസ്രായേല്‍ സംഘര്‍ഷം സ്വര്‍ണത്തിന്റെ മുന്നേറ്റത്തെ തടസപ്പെടുത്തിയിരുന്നു. അതായത് സ്വര്‍ണവിലയെ ഉത്തേജിപ്പിക്കാന്‍ അനുകൂലമാകും എന്ന് കരുതുന്ന ഘടകള്‍ പോലും മറ്റ് ഘടകങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമഫലം നല്‍കുക.

സ്വര്‍ണ നിക്ഷേപത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ, പ്രത്യേകിച്ച് സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള അതിന്റെ പദവിയെ, ഇത് എങ്ങനെ ബാധിക്കും എന്നതാണ് പ്രധാന ചോദ്യം. ശക്തമായ ഡോളര്‍, ഉയര്‍ന്ന ബോണ്ട് വരുമാനം തുടങ്ങിയ ഹ്രസ്വകാല ഘടകങ്ങള്‍ സ്വര്‍ണവിലയ്ക്ക് തിരിച്ചടിയായെങ്കിലും, സ്വര്‍ണവില ഉയര്‍ത്താന്‍ കാരണമായ ദീര്‍ഘകാല ഘടനാപരമായ ഘടകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Gold Rate

‘പെരുമാറ്റരീതിയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു,’ അസറ്റ് മാനേജ്മെന്റ് കമ്പനിയായ വിസ്ഡംട്രീയിലെ കമ്മോഡിറ്റീസ് ആന്‍ഡ് മാക്രോ ഇക്കണോമിക് റിസര്‍ച്ച് വിഭാഗം മേധാവി നിതേഷ് ഷാ പറഞ്ഞു. എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന ഒരു ആസ്തിയായാണ് സ്വര്‍ണത്തെ കണക്കാക്കുന്നതെങ്കില്‍, അത് അതിന്റെ ധര്‍മ്മം കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്.’

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് സ്വര്‍ണത്തിനായുള്ള ആവശ്യം കൂടുതല്‍ വിശാലമായ ഉറവിടങ്ങളില്‍ നിന്നാണ് വരുന്നത് എന്നതാണ് സ്വര്‍ണ വിപണിയുടെ പ്രത്യേകത. കഴിഞ്ഞ വര്‍ഷം മുതല്‍ ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ പെന്‍ഷന്‍ ഫണ്ടുകളും സ്വര്‍ണം വാങ്ങാന്‍ യോഗ്യത നേടിയിട്ടുണ്ട്. കൂടാതെ, ‘ടെതര്‍ ഗോള്‍ഡ്’ പോലുള്ള സ്വര്‍ണ-പിന്തുണയുള്ള ടോക്കണുകളുടെ വരവോടെ ഡിജിറ്റല്‍ അസറ്റ് മാനേജര്‍മാരും വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.

ഇതെല്ലാം സൂചിപ്പിക്കുന്നത്, സമീപകാലത്തുണ്ടായ വിലയിടിവ് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച അവസരമായേക്കാം എന്നാണ്. ‘വിലയില്‍ ഇത്രയധികം കുറവുണ്ടാകുമ്പോള്‍ അത് വാങ്ങാന്‍ പറ്റിയ സമയമാണ്. പ്രത്യേകിച്ച്, അതിനു മുന്‍പുള്ള മാസങ്ങളില്‍ വാങ്ങുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിരുന്നുവെങ്കില്‍,’ ഷാ പറഞ്ഞു.

സമീപകാലത്തുണ്ടായ വിലയിടിവ് വാങ്ങാനുള്ള അവസരമാണോ എന്നത് നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍, നിക്ഷേപ കാലാവധി, നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ ഘടന എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് ചാള്‍സ് ഷ്വാബ് യുകെയിലെ ഫ്‌ലിന്‍ പറയുന്നു.

‘നിക്ഷേപകര്‍ കേവലം സുരക്ഷയും വളര്‍ച്ചയും തമ്മിലുള്ള തിരഞ്ഞെടുപ്പ് മാത്രമല്ല നടത്തുന്നത് എന്നും ഫ്‌ലിന്‍ പറഞ്ഞു. പലരും സ്വര്‍ണത്തെക്കുറിച്ചുള്ള അനുകൂല നിലപാട് തുടരുമ്പോള്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള മേഖലകളിലെ നിക്ഷേപവും വര്‍ധിപ്പിക്കുന്നുണ്ട്. ഇത് സുരക്ഷിതത്വവും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളും തമ്മില്‍ സന്തുലിതമാക്കാനുള്ള അവരുടെ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും ശക്തമായ കാരണങ്ങളിലൊന്ന്, ഒരു പോര്‍ട്ട്ഫോളിയോയ്ക്ക് അത് നല്‍കുന്ന വൈവിധ്യവല്‍ക്കരണമാണ്. ‘ബോണ്ട് വരുമാനം ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍, ഓഹരികളും സ്ഥിര വരുമാനം നല്‍കുന്ന നിക്ഷേപങ്ങളും ഒരേ ദിശയില്‍ സഞ്ചരിക്കാന്‍ പ്രവണത കാണിക്കുന്നു,’ ഫിഡിലിറ്റി ഇന്റര്‍നാഷണലിലെ ഇന്‍വെസ്റ്റ്മെന്റ് ഡയറക്ടറായ ടോം സ്റ്റീവന്‍സണ്‍ പറയുന്നു.

ഇത് ബോണ്ടുകളും ഓഹരികളും ചേര്‍ന്നുള്ള ഒരു മിശ്രിതം കൈവശം വെക്കുന്നതിലുള്ള ആകര്‍ഷണീയത കുറയ്ക്കുന്നു. അതിനാല്‍, പോര്‍ട്ട്ഫോളിയോയില്‍ ആ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനായി നിക്ഷേപകര്‍ കമ്മോഡിറ്റികള്‍, പ്രോപ്പര്‍ട്ടി തുടങ്ങിയ മറ്റ് മേഖലകളിലേക്ക് കൂടി ശ്രദ്ധ തിരിക്കേണ്ടതുണ്ട്. ഇതിനു വിപരീതമായി, സ്വര്‍ണത്തിന് ഇക്വിറ്റികളുമായി കുറഞ്ഞ മുതല്‍ നെഗറ്റീവ് വരെയുള്ള ബന്ധം ഉണ്ടെന്ന് സ്പാരോസ് ക്യാപിറ്റലിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ റെയ്മണ്ട് ബാക്ക്റീഡി പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *