ഹോര്‍മുസ് കടക്കുന്നവരില്‍ ‘പണപ്പിരിവിന്’ യുഎസ്; 20% തുക നല്‍കണമെന്ന് ട്രംപ് | Strait Of Hormuz: US To Charge 20% On Cargo Shipped Through Strait Of Hormuz Says Donald Trump
International oi-Jithin TP Published: Monday, July 13, 2026, 21:09 [IST] ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്ക് കപ്പലുകളില്‍ നിന്നും 20 ശതമാനം നഷ്ടപരിഹാരം ഈടാക്കും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ജലപാത സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്തം വാഷിംഗ്ടണ്‍ ഏറ്റെടുക്കുമെന്നും അതിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകളുടെയും 20 ശതമാനം നഷ്ടപരിഹാരം തേടുമെന്നും പറഞ്ഞു. ‘ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുന്നു. ഇറാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും…