Headlines

നാലുവർഷത്തെ രഹസ്യബന്ധത്തിനുശേഷം അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്; വൈറൽ | Buzz News


Last Updated:

കോടതി പരിസരത്തു വെച്ച് പരസ്പരം മാലയിടുകയും വിവാഹ സർട്ടിഫിക്കറ്റ് കയ്യിലേന്തി നിൽക്കുകയും ചെയ്യുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്

(Image: X)
(Image: X)

ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് അത്യപൂർവവും വിചിത്രവുമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു യുവാവും അദ്ദേഹത്തിന്റെ അമ്മായിയമ്മയും തമ്മിൽ കോടതിയിൽ വെച്ച് വിവാഹം കഴിച്ചതിന് പിന്നാലെ, ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കോടതി പരിസരത്തു വെച്ച് പരസ്പരം മാലയിടുകയും വിവാഹ സർട്ടിഫിക്കറ്റ് കയ്യിലേന്തി നിൽക്കുകയും ചെയ്യുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

നാല് വർഷം നീണ്ട രഹസ്യ പ്രണയത്തിനൊടുവിൽ അമ്മായിയമ്മയെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവാവ്. കഴുത്തിൽ മാലയണിഞ്ഞ്, വിവാഹ സർട്ടിഫിക്കറ്റുമായി ദമ്പതികൾ സന്തുഷ്ടരായി പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാൺപൂർ ദേഹത് ജില്ലയിലെ അക്ബർപൂർ മേഖലയിലാണ് പരമ്പരാഗത കുടുംബബന്ധങ്ങളെ ഞെട്ടിച്ച ഈ അസാധാരണ വിവാഹം നടന്നത്. വീട്ടിൽ നിന്നും ഒളിച്ചോടിയ ശേഷമാണ് ഇരുവരും കോടതിയിൽ വെച്ച് വിവാഹിതരായത്.

യുവാവിന്റെ ഭാര്യ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ അറിയാതെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബന്ധം ശക്തമായതോടെ വീട്ടിൽ നിന്ന് മാറിത്താമസിക്കാനും കോടതി മുഖേന ബന്ധം ഔദ്യോഗികമാക്കാനും ഇവർ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം, തങ്ങളുടെ തീരുമാനം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് അവകാശപ്പെട്ട് ഇവർ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും പങ്കുവെച്ചു.

തങ്ങളുടെ ബന്ധം അംഗീകരിക്കണമെന്നും അനുഗ്രഹിക്കണമെന്നും വീഡിയോയിലൂടെ യുവാവും അമ്മായിയമ്മയും ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: “ഇതൊരു പ്രണയകഥ മാത്രമല്ല, ഒരു കുടുംബത്തെയാകെ തകർത്തുകളഞ്ഞ സാഹചര്യമാണ്. ഇതിനിടയിൽപ്പെട്ടുപോകുന്നവരാണ് യഥാർത്ഥ ഇരകൾ.” മറ്റൊരാൾ കുറിച്ചത്, “കുടുംബബന്ധങ്ങൾ അതിരുകടന്നു… കാമം ജയിച്ചു, കുടുംബം തോറ്റു”എന്നാണ്.

“സ്വന്തം ചോര തന്നെ നിങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുമ്പോൾ, പിന്നെ നിങ്ങൾ ആരെയാണ് വിശ്വസിക്കുക?”* എന്നായിരുന്നു മറ്റൊരു കമന്റ്.

ഇതിന് മുൻപ് 2024-ൽ ബിഹാറിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഭാര്യയുടെ മരണശേഷം അമ്മായിയമ്മയുമായി പ്രണയത്തിലായ 45കാരനായിരുന്നു അവിടുത്തെ താരം. ഭാര്യ മരിച്ചതിനെ തുടർന്ന് ഇയാൾ അമ്മായിയമ്മയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെവെച്ച് 55കാരിയായ അമ്മായിയമ്മ ഗീതാദേവിയുമായി ഇയാൾ അടുത്തു. ഒരു ദിവസം ഇരുവരെയും ഭർതൃപിതാവ് കൈയോടെ പിടികൂടി. തുടർന്ന്, താൻ ഗീതയെ പ്രണയിക്കുന്നുണ്ടെന്ന് ഗ്രാമവാസികളുടെ മുന്നിൽ വെച്ച് സമ്മതിച്ച ഇയാൾ അവരെ വിവാഹം കഴിക്കുകയായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *