ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; പ്രീ-ഫീസിബിലിറ്റി പഠനം പൂർത്തിയാക്കിയെന്ന് കേന്ദ്ര സർക്കാർ | Second Airport In Bengaluru; Centre Confirms Completion Of Pre Feasibility Study
India oi-Nidhin Illikkambath Published: Tuesday, July 28, 2026, 14:29 [IST] ബെംഗളൂരു: നഗരത്തിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്നതിനായുള്ള മൂന്ന് സാധ്യതാ സ്ഥലങ്ങളുടെ പ്രീ-ഫീസിബിലിറ്റി പഠനം എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പൂർത്തിയാക്കിയതായി കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ ഔദ്യോഗിക നിർദ്ദേശം ഇതുവരെ കർണാടക സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരു സെൻട്രൽ എംപി പിസി മോഹൻ ഉന്നയിച്ച…