Headlines

ഐഎസ്ആര്‍ഒയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്, തിരുവനന്തപുരത്തും അവസരം; ശമ്പളം കേട്ടോ? | ISRO Jobs: Apply Online for 92 Vacancies In ISRO Scientist/ Engineer Post, Selection Through GATE Score


Jobs

oi-Jithin TP

സയന്റിസ്റ്റ് / എഞ്ചിനീയര്‍ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഐ എസ് ആര്‍ ഒ. 92 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഈ നിയമനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ഓഗസ്റ്റ് 1 മുതല്‍ 17 വരെ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് isro.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, ഇലക്ട്രിക്കല്‍, റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ്, ആര്‍ക്കിടെക്ചര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

ഇലക്ട്രോണിക്‌സ് തസ്തികയില്‍ ആകെ 34 ഒഴിവുകളാണ് ഉള്ളത്. മെക്കാനിക്കല്‍ 26, കമ്പ്യൂട്ടര്‍ സയന്‍സ് 13, സിവില്‍ 10, ഇലക്ട്രിക്കല്‍ 4, റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് 2, ആര്‍ക്കിടെക്ചര്‍ 2, സിവില്‍ – സ്വയംഭരണ സ്ഥാപനം ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരു, മഹേന്ദ്രഗിരി, ഹൈദരാബാദ്, അഹമ്മദാബാദ്, ശ്രീഹരിക്കോട്ട, വലിയമല, തിരുവനന്തപുരം, ഹാസന്‍ എന്നിവിടങ്ങളിലായിരിക്കും നിയമനം.

ISRO Jobs

ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 65% മാര്‍ക്ക് അല്ലെങ്കില്‍ 6.84 സി ജി പി എയോട് കൂടിയ BE/B.Tech യോഗ്യതയും, സാധുവായ GATE സ്‌കോറും ഉള്ള 28 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങള്‍ക്ക് പ്രായ പരിധിയില്‍ ഇളവ് ബാധകമാണ്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ മാട്രിക്‌സിലെ ലെവല്‍ 10 പ്രകാരം പ്രതിമാസം 56100 രൂപ അടിസ്ഥാന ശമ്പമായി ലഭിക്കും. ഇതിനൊപ്പം ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ്, യാത്രാ അലവന്‍സ് എന്നിവയും അനുവദിക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥിക്കും ആശ്രിതര്‍ക്കും ചികിത്സാ സൗകര്യങ്ങള്‍, സബ്സിഡി നിരക്കിലുള്ള കാന്റീന്‍, പരിമിതമായ ക്വാര്‍ട്ടേഴ്‌സ് സൗകര്യം, ലീവ് ട്രാവല്‍ കണ്‍സെഷന്‍, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, വീട് നിര്‍മ്മാണത്തിനുള്ള മുന്‍കൂര്‍ തുക ഇവയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അനുസൃതമായി ലഭിക്കും.

250 രൂപയാണ് അപേക്ഷ ഫീസ്. ഫീസ് ഓണ്‍ലൈനായി, ഭാരത്കോശ് പോര്‍ട്ടല്‍ വഴി അയയ്ക്കാം. ഇന്റര്‍നെറ്റ് ബാങ്കിംഗ് / ക്രെഡിറ്റ് കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് / യു പി ഐ എന്നിവ ഉപയോഗിക്കാം. സ്ത്രീകള്‍, പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *