India oi-Jithin TP Published: Sunday, August 16, 2026, 10:32 [IST] വാഹനങ്ങളുടെ മൈലേജിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഇ20 പെട്രോള്‍ മാത്രമാണ് കാരണമെന്ന് പറയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിംഗ് ശീലങ്ങള്‍, ഗതാഗത സാഹചര്യങ്ങള്‍, വാഹന പരിപാലനം, ടയര്‍ മര്‍ദ്ദം, എയര്‍ കണ്ടീഷണറിന്റെ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ യഥാര്‍ത്ഥ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇ20 പെട്രോള്‍ വിപുലമായ പരിശോധനകള്‍ക്കും സാധൂകരണത്തിനും വിധേയമായിട്ടുണ്ടെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ‘മൈലേജ് എന്നത് ഇന്ധനത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. ഡ്രൈവിംഗ് ശീലങ്ങള്‍,…