ഖത്തറില്‍ ടീച്ചര്‍മാര്‍ക്ക് അവസരം.. സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം; അപേക്ഷിക്കേണ്ടതിങ്ങനെ | Qatar Jobs: Teacher And Other Job Opportunities Open in Qatar Government Schools, Check Full Details Inside
Jobs oi-Jithin TP Published: Thursday, September 10, 2026, 19:00 [IST] ഖത്തറിലെ സര്‍ക്കാര്‍ സ്കൂളുകൡലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്താനായി അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോ ( സി ജി ബി ) വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് നിലവില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിരവധി അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജോലി അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിന്റെ ഏകീകൃത റിക്രൂട്ട്മെന്റ്, പ്രൊഫഷണല്‍ ഡെവലപ്മെന്റ് പ്ലാറ്റ്ഫോമായ കവാദര്‍ വഴിയാണ് ഒഴിവുകള്‍ വാഗ്ദാനം…