ഉത്തര്‍ പ്രദേശില്‍ 115 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു; വന്‍ പ്രതിഷേധം, ‘ഇതാണോ സനാതന ധര്‍മം’ | Mosque Demolished In Saharanpur; Opposition Criticized Uttar Pradesh BJP Government, Here Is Why
India oi-Ashif N Published: Saturday, September 5, 2026, 18:56 [IST] ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരില്‍ 115 വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷം ബുള്‍ഡോസര്‍ എത്തിച്ച് വന്‍ സുരക്ഷ ഒരുക്കിയാണ് ഇന്ന് രാവിലെ പള്ളി പൊളിച്ചത്. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നു. ഭരണകൂടം ജനങ്ങളെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം മതം പറഞ്ഞ് ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് പള്ളി…