ശമ്പളം 33600 രൂപയില്‍ നിന്ന് 60,000 രൂപയാക്കി; ഹിമാചലിലെ കരാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു | Salary Hike: Himachal Pradesh Govt Hikes Salaries of Contract, Trainee Medical Officers, Details Inside
India oi-Jithin TP Published: Friday, August 7, 2026, 20:45 [IST] കരാര്‍ അടിസ്ഥാനത്തിലും ട്രെയിനികളായും ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസ ശമ്പളത്തില്‍ 78 ശതമാനം വര്‍ധനവ് വരുത്താന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അനുമതി. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് നടപടി. ഇത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും, വിദൂര പ്രദേശങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ഠാക്കൂര്‍ സുഖ്വിന്ദര്‍ സിംഗ് സുഖുവിന്റെ ഓഫീസ്…