Headlines

Kerala Plus One Result 2026: പ്ലസ് വൺ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി | കരിയർ വാർത്ത


പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്

തിരുവനന്തപുരം: ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റിവച്ച ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷകൾ നടത്തിയശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്,​ ഇന്ന് 3 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്.

പ്ലസ് വൺ

ഗൾഫ് മേഖലയിൽ മാറ്റിവച്ച പരീക്ഷകൾ അടുത്ത ആഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 5 മുതൽ മാർച്ച് 27 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ പ്ലസ് വൺ പരീക്ഷകൾ നടന്നത്. ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, പിആർഡി ലൈവ് ആപ്പ്, എസ്എംഎസ് സംവിധാനങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലം വേഗത്തിൽ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഫലം പ്രഖ്യാപിക്കുന്ന സമയത്ത് വെബ്‌സൈറ്റുകളിൽ ഉണ്ടായേക്കാവുന്ന അമിതമായ തിരക്ക് ഒഴിവാക്കാനാണ് ഈ ബദൽ സംവിധാനങ്ങൾ.

Summary: The declaration of the Kerala First Year Higher Secondary (Plus One) exam results, which was originally scheduled for today at 3:00 PM, has been postponed to next month. The decision was taken to release the results simultaneously after conducting the pending examinations in the Gulf region, which had been deferred due to the ongoing conflict in the Middle East.



Source link

Leave a Reply

Your email address will not be published. Required fields are marked *