Headlines

‘നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചു’; അമ്മയുടെ സഹോദരിയുടെ വിയോഗത്തിൽ പോസ്റ്റുമായി അഞ്ജു അരവിന്ദ് | സിനിമാ വാർത്ത


ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകി

അമ്മയുടെ അനുജത്തിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ പോസ്റ്റുമായി നടിയും നർത്തകിയുമായ അഞ്ജു അരവിന്ദ്. തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയായ പ്രിയപ്പെട്ട ‘രാജാൻ്റി’ കാൻസർ ബാധ്യതയായി മരിക്കുകയായിരുന്നു. ഏറെക്കാലം വയറുവേദന അനുഭവപ്പെട്ട അവരെ നാട്ടിലെ ഡോക്‌ടറെ കാണിക്കുകയായിരുന്നു. ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകി. അഞ്ജുവിന്റെ കുറിപ്പിലേക്ക്:

അഞ്ജു അരവിന്ദ്

“രാജാൻ്റി… അമ്മയുടെ അനിയത്തി മാത്രമല്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വലിയ റോൾ മോഡൽ. ആൻ്റി സാരി ഉടുത്ത് നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീൽ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആൻ്റി. ഞാൻ ആദ്യമായി അത് കണ്ടതും ആൻ്റിയിലൂടെയായിരുന്നു.

എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോൾ ഡ്രസ്സ് തുന്നാൻ പോലും വഴിയില്ലാതിരുന്ന സമയത്ത് ആൻ്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത ഞാൻ സ്റ്റേറ്റ് ലെവൽ വരെ എത്തി.

ഇന്ന് ഞാൻ സ്വയംപര്യാപ്തയായി, സ്വന്തം കാലിൽ നിൽക്കി ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റും രാജാൻ്റിക്കാണ്. ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയിൽ വന്ന ഒരു പരസ്യം ആൻ്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാൻ ഭരതനാട്യത്തിൽ ബി.എ. എടുത്തത്. പിന്നീട് RLV-യിൽ നിന്ന് എം.എയും പൂർത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാൻ്റി തന്നെയാണ്.

പക്ഷേ, നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആൻ്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഏറെ വൈകിയാണ് അത് നാലാം ഘട്ട കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ തന്നെ ഒരു സ്കാനിംഗ് നിർദേശിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ രാജാൻ്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാൻ പാടില്ല.

ഇന്ന് എല്ലാം അവസാനിച്ച് ആൻ്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോൾ മനസ്സ് തകർന്നുപോയി. വാക്കുകൾക്കതീതമായ ശൂന്യത… തീരാത്ത കടപ്പാടും അളവറ്റ സ്നേഹവും മാത്രം ബാക്കി. പ്രണാമം”

Summary: Malayalam actor and dancer Anju Aravind shares heartwarming post on the demise of her mother’s younger sister

മലയാളം വാർത്തകൾ/ വാർത്ത/Film/

‘നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചു’; അമ്മയുടെ സഹോദരിയുടെ വിയോഗത്തിൽ പോസ്റ്റുമായി അഞ്ജു അരവിന്ദ്



Source link

Leave a Reply

Your email address will not be published. Required fields are marked *