വിവാഹം ചെയ്യുക, സിനിമയിൽ നിന്നും മാറുക, കുടുംബവും കുട്ടികളുമായി തിരക്കേറിയ ജീവിതം നയിക്കുക. ഒരുകാലത്തെ ഒട്ടുമിക്ക ചലച്ചിത്ര നടിമാരുടെയും രീതി ഇതായിരുന്നു. ഒരിക്കൽ വിവാഹത്തോട് കൂടി സിനിമ വിട്ട് വിദേശ രാജ്യത്തേക്ക് ചേക്കേറിയ നടിമാരുടെ കൂട്ടത്തിലായിരുന്നു മലയാളം, തമിഴ് നടി സുകന്യ (Actor Sukanya). മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, മുകേഷ് തുടങ്ങിയവരുടെ നായികയായി 1990 കാലഘട്ടത്തിൽ അവർ നിറഞ്ഞാടി. ഇതിൽ മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലെ സുകന്യയുടെ വേഷം പ്രശസ്തമാണ്. നല്ലൊരു നർത്തകി കൂടിയാണ് സുകന്യ. ‘തൂവൽക്കൊട്ടാരം’ എന്ന ചിത്രത്തിനായി സുകന്യ കൊറിയോഗ്രാഫി കൂടി കൈകാര്യം ചെയ്തിരുന്നു