Headlines

വീണ്ടും ന്യൂനമര്‍ദം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി|Rain;Orange Alert in 12 Districts, Educational Institutions Closed in 8 Districts

Kerala oi-Rakhi Published: Sunday, August 2, 2026, 6:24 [IST] സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു…

Read Full News

നാള്‍ഫലം:വിദേശത്തു നിന്നും നാട്ടില്‍ വരും, സ്ഥലമോ വീടോ വാങ്ങാന്‍ അനുകൂല സമയം, ധനസ്ഥിതി ഉയരും| Today Horoscope: You’ll Return from Abroad, Favorable Time to Buy Land or a House, Financial Status Will Improve

Astrology oi-Sajitha Gopie Published: Sunday, August 2, 2026, 6:00 [IST] മേടം – ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും. ഇടവം – ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. സുഹൃത്തുക്കളുമായി പിണങ്ങും. വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റേണ്ടിവരും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മിഥുനം…

Read Full News

ഗള്‍ഫില്‍ ആക്രമണമുണ്ടായേക്കാം.. പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി യുഎസ് എംബസി | Middle East Unrest: US Urges Americans To Leave Middle East As Donald Trump Threatens Fresh Strikes On Iran

Gulf oi-Jithin TP Published: Saturday, August 1, 2026, 23:02 [IST] മിഡില്‍ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം അസ്ഥിരമായി തുടരുന്ന സാഹചര്യത്തില്‍, അമേരിക്കന്‍ പൗരന്മാര്‍ക്കായി ജോര്‍ദാനിലെ യുഎസ് എംബസി പുതിയ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ പ്രദേശം വിട്ടുപോകാന്‍ തയ്യാറായിരിക്കണമെന്ന് എംബസി പൗരന്‍മാരോട് നിര്‍ദ്ദേശിച്ചു. അപ്രതീക്ഷിതമായി സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയിലെ സുരക്ഷാ സാഹചര്യം സങ്കീര്‍ണ്ണമായി തുടരുന്നുവെന്ന് എംബസി വിലയിരുത്തി. മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വിമാനങ്ങള്‍ റദ്ദാക്കല്‍, വ്യോമപാത…

Read Full News

നാളേയും മഴ തന്നെ, ഒപ്പം ഇടിമിന്നല്‍ സാധ്യതയും; 12 ഇടത്ത് ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ അവധി | Kerala Rain Forecast: Heavy Rain Expects Across Kerala, Orange Alert In 12 Districts, School Holiday For 4 Districts

Kerala oi-Jithin TP Published: Saturday, August 1, 2026, 22:04 [IST] സംസ്ഥാനത്ത് നാളെയും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ 12 ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24…

Read Full News

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 7 വര്‍ഷം കൊണ്ട് ഇരട്ടിയാകും; ആവശ്യം ഇങ്ങനെ | Salary Hike: Gross Salary Of Central Govt Employees May Double In just 7 years As Per 8th CPC, Here’s How

India oi-Jithin TP Published: Saturday, August 1, 2026, 21:37 [IST] വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടതിന്റെയും, ഒരു നിശ്ചിത ഘട്ടത്തില്‍ ഡിഎ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകള്‍ എട്ടാം ശമ്പള കമ്മീഷന് തങ്ങളുടെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. ഉയര്‍ന്ന വാര്‍ഷിക ഇന്‍ക്രിമെന്റും ഡിഎ ലയനവും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലെ വര്‍ധനവ് വേഗത്തിലാക്കും എന്നതാണ് ഈ നിര്‍ദ്ദേശത്തിന് പിന്നിലെ കാരണം. ഇത് ശമ്പള സ്‌കെയിലില്‍ താഴെയുള്ള തട്ടിലുള്ളവര്‍ക്ക് ആശ്വാസം…

Read Full News

സിനിമയിൽ കോക്കസുണ്ട്, 10-12 പേർ, മമ്മൂട്ടിയും മോഹന്‍ലാലും പലതും അറിയുന്നില്ല, വെളിപ്പെടുത്തി നാസർ ലത്തീഫ്| “There Is a Powerful Coterie in the Film Industry, Just 10–12 People; Mammootty and Mohanlal Are Unaware of Many Things, Reveals Actor Nasser Latheef.

Movie News oi-Sajitha Gopie Updated: Saturday, August 1, 2026, 21:03 [IST] അമ്മ സംഘടനയെ ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. സംഘടന നല്ലതാണെന്നും പക്ഷേ നേതൃത്വത്തിലിരിക്കുന്നവർക്കാണ് പ്രശ്നമെന്നും നാസർ കുറ്റപ്പെടുത്തി. കഴിവ് കുറഞ്ഞ ആളുകളാണ് ചുമതലയിലേക്ക് വന്നതെന്നും ഈഗോ പ്രശ്നങ്ങളും നേതൃത്വത്തിലുളളവർ തമ്മിൽ ചേർച്ചക്കുറവ് ഉണ്ടെന്ന് സിനിമാ കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നാസർ ലത്തീഫ് പറഞ്ഞു. ”അമ്മ എന്ന സംഘടന ചീത്തയല്ല. അതിനെ ആളുകള്‍ തെറ്റിദ്ധരിക്കുകയാണ്. ഇന്നസെന്റ്…

Read Full News

രാമക്ഷേത്രക്കൊള്ള പ്രതിഷേധം; രാഹുല്‍ ഗാന്ധിയടക്കം മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ കേസ് | Case Against Rahul Gandhi In Ram Temple Theft Skit; Total Three Members of Parliament in List

India oi-Ashif N Published: Saturday, August 1, 2026, 20:43 [IST] വാരണാസി/ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകള്‍ അപഹരിച്ചതിനെതിരെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം മൂന്ന് എംപിമാര്‍ക്കെതിരെ ഉത്തര്‍ പ്രദേശിലെ വാരണാസി പൊലീസ് കേസെടുത്തു. സനാതന ധര്‍മത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. സ്വതന്ത്ര എംപി പപ്പു യാദവ്, എസ്പി നേതാവും അയോധ്യ എംപിയുമായ അവധേഷ് പ്രസാദ് എന്നിവരാണ് കേസിലെ മറ്റു എംപിമാര്‍. പ്രതിഷേധത്തിനിടെ രാമനെയും സനാതന…

Read Full News

സ്‌കൂള്‍ പരിസരത്ത് ജങ്ക് ഫുഡ് വില്‍പന നിരോധിച്ചു; ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍ | Sale of Junk Food Banned on School Premises; Karnataka Government Issues Order, Details Inside

India oi-Jithin TP Published: Saturday, August 1, 2026, 20:30 [IST] ബെംഗളൂരു സ്‌കൂളുകളിലും കോളേജുകളിലും അവയുടെ 50 മീറ്റര്‍ ചുറ്റളവിലും കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് കൂടുതലുള്ള ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന, സൗജന്യ വിതരണം, പരസ്യം, പ്രചാരണം എന്നിവ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെ എടുത്ത സമാനമായ തീരുമാനത്തെത്തുടര്‍ന്നാണ് ഈ നടപടി. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശിച്ചു. നിയമം…

Read Full News

വിവേചനരഹിതമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി; യുവാക്കള്‍ക്ക് പ്രശംസ | Youth Are Driving World’s Fastest-Growing Economy Says PM Narendra Modi, Check Details Inside

India oi-Jithin TP Published: Saturday, August 1, 2026, 20:02 [IST] ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും തുല്യാവസരങ്ങളും വിവേചനരഹിതമായ വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ മൈസൂരുവില്‍ സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ യൂത്ത് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘രാജ്യത്തിന്റെ ഉന്നമനത്തിന് വിദ്യാഭ്യാസത്തെപ്പോലെ തന്നെ തുല്യതയും പ്രധാനമാണെന്ന് സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിലോ അവസരങ്ങളിലോ വിവേചനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക എന്നത് ഇപ്പോള്‍ രാജ്യത്തിന്റെ തന്നെ കാഴ്ചപ്പാടായി…

Read Full News

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അവസരം; ശമ്പളം ഇത്ര | Jobs: Hindustan Aeronautics Limited Hiring For 120 Posts, Check Salary, Age Limit, Eligibility Etc Here

Jobs oi-Jithin TP Published: Saturday, August 1, 2026, 19:00 [IST] പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഡിസൈന്‍ ട്രെയിനി, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലെ 120 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 120 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 2 മണി വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി 60 ഡിസൈന്‍ ട്രെയിനി, 60 മാനേജ്മെന്റ് ട്രെയിനി…

Read Full News