യുഎസ് ഉണ്ടായിട്ട് പോലും നിങ്ങള്‍ക്ക് രക്ഷയില്ല; പാക്-സൗദി-തുര്‍ക്കി കരാറിനെ പരിഹസിച്ച് ഇറാന്‍ | Iran Criticised The New Defence Pact Between Pakistan, Saudi Arabia and Turkey, Check Details Inside
Gulf oi-Jithin TP Published: Friday, August 7, 2026, 22:05 [IST] പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവര്‍ തമ്മിലുള്ള പുതിയ പ്രതിരോധ കരാറിനെ വിമര്‍ശിച്ച് ഇറാന്‍. കരാര്‍ ഒപ്പുവെച്ചുവെങ്കിലും അത് റിയാദിന് ശാശ്വത സുരക്ഷ ഉറപ്പുനല്‍കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റിലെയും നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മീഷനിലെയും അംഗമായ ഇബ്രാഹിം റെസായി പറഞ്ഞു. ‘വര്‍ഷങ്ങളോളം അമേരിക്കക്കാരെ ഏകപക്ഷീയമായി ആശ്രയിച്ചിട്ടും സുരക്ഷ ലഭിക്കാതിരുന്നതുപോലെ തന്നെ, തുര്‍ക്കിയുമായും പാകിസ്ഥാനുമായുള്ള കടലാസ് കരാറുകളും തങ്ങള്‍ക്ക് സുരക്ഷ നല്‍കില്ലെന്ന് സൗദികള്‍…