Headlines

പാകിസ്താനെ തൊട്ടാല്‍ സൗദി അറേബ്യ ഇടപെടും, തുര്‍ക്കിയും; മക്ക കരാര്‍ ഒപ്പിട്ടു, നിരീക്ഷിച്ച് ഇന്ത്യ | Pakistan, Saudi Arabia, Turkey Signed Defense Deal In Mecca: If Pakistan Strike Saudi Will Intervene


Gulf

oi-Ashif N

ജിദ്ദ: സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. മക്കയില്‍ നടന്ന ചടങ്ങില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവര്‍ പങ്കെടുത്തു. മക്ക സംയുക്ത പ്രതിരോധ കരാര്‍ എന്നാണ് കരാറിന്റെ പേര്.

പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായിരിക്കെയാണ് കരാര്‍ എന്നത് എടുത്തു പറയണം. സൈനിക സഹകരണം ശക്തമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും ധാരണയായി. മൂന്നില്‍ ഒരു രാജ്യത്തെ ആക്രമിച്ചാല്‍ മൂന്നു രാജ്യങ്ങളെയും ആക്രമിച്ചതായി കണക്കാക്കും എന്നാണ് കരാറിന്റെ കാതല്‍ എന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

saudi pakistan turkey signed defence pact

ഏത് തരത്തിലുള്ള അതിക്രമത്തെയും ഒരുമിച്ച് ചെറുക്കുകയാണ് ലക്ഷ്യം എന്ന് പാകിസ്താന്‍ പറയുന്നു. മൂന്നില്‍ ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ മൂന്നു രാജ്യങ്ങളെയും ആക്രമിച്ച പോലെയാണ്. പ്രതിരോധ രംഗത്ത് എല്ലാ രീതിയിലുമുള്ള സഹകരണം ശക്തമാക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു.

തുര്‍ക്കി നാറ്റോയിലെ രണ്ടാമത്തെ ശക്തിയാണ്. സൗദി ഗള്‍ഫ് മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയും. പാകിസ്താന്‍ ആണവ ശക്തിയുള്ള ഏക മുസ്ലിം രാജ്യമാണ്. ഈ മൂന്ന് രാജ്യങ്ങളുടെ സഹകരണം ഇന്ത്യ ഉള്‍പ്പെടെ നിരീക്ഷിക്കുന്നുണ്ട്. പാകിസ്താന്റെ ഓരോ നീക്കങ്ങളും എങ്ങനെ മുന്നോട്ട് പോകുന്നു എന്നാണ് ഇന്ത്യയുടെ നോട്ടം. ഇന്ത്യ നിരീക്ഷണം തുടരുന്നു എന്ന് വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇറാന്‍, അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും കരാര്‍ സംശയത്തോടെയാണ് കാണുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ കരാറിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങള്‍ താല്‍പ്പര്യം അറിയിച്ചെന്നും വാര്‍ത്തകളുണ്ട്. രഹസ്യവിവര കൈമാറ്റം, സൈനിക പരിശീലനം, സൈനിക സഹകരണം എന്നിവയില്‍ കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ സഹകരിച്ചു മുന്നോട്ട് പോകും.

സൗദിയും പാകിസ്താനും നേരത്തെ സമാന കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം പാകിസ്താന്റെ പട്ടാളക്കാര്‍ സൗദിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനി തുര്‍ക്കിയുടെ പട്ടാളവും സൗദിയില്‍ എത്തിയേക്കാം. സൗദി സൈന്യം മറ്റു രാജ്യങ്ങളിലും പരിശീലനത്തിന് എത്തിയേക്കാം. പാകിസ്താനും തുര്‍ക്കിയും യുദ്ധക്കപ്പല്‍-യുദ്ധവിമാന പരിശീലനം എന്നിവയില്‍ നിലവില്‍ സഹകരിക്കുന്നവരാണ്. ഇത് കൂടുതല്‍ ശക്തമാകും.

തുര്‍ക്കിയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുന്ന കരാര്‍ 2023ല്‍ സൗദി അറേബ്യ ഒപ്പുവച്ചിരുന്നു. തുര്‍ക്കിയുടെ ഏറ്റവും വലിയ പ്രതിരോധ കരാര്‍ ആണിത് എന്നാണ് പ്രസിഡന്റ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് ഒപ്പം നില്‍ക്കുന്ന രാജ്യമാണ് തുര്‍ക്കി. ഇന്ത്യയുമായി യുദ്ധമുണ്ടായ വേളയില്‍ പാകിസ്താനെ തുര്‍ക്കി സഹായിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യ പുതിയ കാരറിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *