‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് മത്സരിക്കാനോ, സ്ഥാനങ്ങൾ വഹിക്കാനോ ഞാനില്ല; അൻസിബ | സിനിമാ വാർത്ത
Last Updated:Jun 23, 2026 1:54 PM IST ശക്തവും കരുണയും ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര കടന്നുവരട്ടെയെന്നും അൻസിബ കുറിപ്പിൽ പറയുന്നു. News18 താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് ഇനിയൊരു മത്സരത്തിന് താൻ തയാറല്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ തന്നോടൊപ്പം നിന്ന എല്ലാവർക്കും അൻസിബ നന്ദി അറിയിച്ചു. പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അൻസിബ കുറിച്ചു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ താൻ…