49 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ പി. ഭാസ്കരന്‍റെ ഗാനം പുനർജനിക്കുന്നു; ‘അനന്തൻ കാട്’ സിനിമയിൽ ‘പൊന്നിൻ കട്ടയാണെന്നാലും…’ | സിനിമാ വാർത്ത
1977ൽ പുറത്തിറങ്ങിയ ‘കണ്ണപ്പനുണ്ണി’ എന്ന മലയാള ചിത്രത്തിലെ പ്രശസ്തമായ ഗാനത്തിന് പി. ഭാസ്കരനാണ് വരികളൊരുക്കിയിട്ടുള്ളത്. കെ. രാഘവനാണ് സംഗീതം നൽകിയത്. അന്ന് കെ.ജെ. യേശുദാസും പി. ജയചന്ദ്രനും ചേർന്ന് പാടി അനശ്വരമാക്കിയ ഗാനം മുരളി ഗോപിയും ദീപക് ബ്ലൂവും ചേർന്ന് പാടിയാണ് റീമേക്കായി അവതരിപ്പിച്ചിരിക്കുന്നത്. ബി. അജനീഷ് ലോക്‌നാഥാണ് സംഗീതം. ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് അടുത്തിടെ പുറത്തുവിട്ട ഗ്ലിംപ്സ് വീഡിയോ നൽകിയ സൂചന. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും കേരളത്തിന്‍റെ തലസ്ഥാന നഗരിയായ…