Headlines

പ്രശസ്ത ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു; വെള്ളിത്തിരയിൽ മമ്മൂട്ടിയെ ആദ്യം പകർത്തിയ പ്രതിഭ | സിനിമാ വാർത്ത


Last Updated:

മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ച 1971-ലെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി നായരായിരുന്നു. പിന്നീട് മമ്മൂട്ടിക്ക് സംഭാഷണമുള്ള ആദ്യ വേഷം ലഭിച്ച ‘കാലചക്രം’ എന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തതും അദ്ദേഹമാണ്

ടി എൻ കൃഷ്ണൻകുട്ടി നായർ
ടി എൻ കൃഷ്ണൻകുട്ടി നായർ

മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ നിരവധി ചലച്ചിത്രങ്ങൾക്ക് ദൃശ്യഭംഗി പകർന്ന പ്രശസ്ത ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി നായർ (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ പൂന്തോപ്പ് വാർഡിലെ തൈപ്പറമ്പ് വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ.



Source link

Leave a Reply

Your email address will not be published. Required fields are marked *