‘ഇന്ത്യ ഇപ്പോഴും സ്വര്‍ഗമാണ്’ അമേരിക്കയിലെ 44,000 രൂപയുടെ മെഡിക്കൽ ബില്ല് കണ്ട് ഞെട്ടിയ ഇന്ത്യൻ വംശജൻ | Buzz News
കഴിഞ്ഞ രണ്ട് മാസമായി ഭാര്യയോടൊപ്പം വാഷിംഗ്ടണിലെ സിയാറ്റിലിൽ താമസിക്കുന്ന അധീർ സിൻഹ എന്ന വ്യക്തിയാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന മരുന്നുകൾ തീർന്നതിനെത്തുടർന്ന് അവർക്ക് അവിടെ ചികിത്സ തേടേണ്ടി വന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചാണ് ഭാര്യ സുഖം പ്രാപിച്ചുവന്നിരുന്നത്, എന്നാൽ സ്റ്റോക്ക് തീർന്നതോടെ പുതിയ പ്രിസ്‌ക്രിപ്ഷൻ ആവശ്യമായി വന്നു. “ഞങ്ങളുടെ പക്കലുണ്ടായിരുന്ന മരുന്നുകൾ തീർന്നപ്പോൾ, സിയാറ്റിലിലെ ഒരു പൾമണോളജിസ്റ്റിനെ (ശ്വാസകോശ രോഗ വിദഗ്ദ്ധൻ) കാണാൻ അപ്പോയിന്റ്മെന്റ്…