45 കോടി രൂപയുടെ വജ്രാഭരണങ്ങൾ, 38 കോടി രൂപയുടെ ആഡംബര വാച്ചുകൾ, 26 കോടി രൂപയുടെ 17.5 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ, 135 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 3.8 കോടി രൂപയുടെ വെള്ളിയിലെ വസ്തുക്കൾ, ഭാര്യയുടെ പക്കലെ 5.35 കോടി രൂപയുടെ 3.6 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ, 2.1 കോടി രൂപയുടെ വജ്രാഭരണങ്ങൾ, 1.68 കോടി രൂപയുടെ 60 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 1.14 കോടി രൂപയുടെ ആഡംബര വാച്ചുകൾ എന്നിവയുണ്ടെന്ന് മാർട്ടിൻ. 66.15 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസ് കാറും 1.29 കോടി രൂപയുടെ ടൊയോട്ട വെൽഫയറും അദ്ദേഹത്തിനുണ്ട്. 192 കോടി രൂപയുടെ ഭൂമിയുടെ ഉടമയായ ചാൾസിനെതിരെ മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്
