സിനിമയിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം ആരാധകരെയോർത്ത് പിൻവലിച്ചതായി നടൻ രവി മോഹൻ | സിനിമാ വാർത്ത
ഇനി സിനിമയിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയ രവി മോഹൻ, അത്തരമൊരു പ്രഖ്യാപനം നടത്തിയതിൽ ആരാധകരോട് ക്ഷമ ചോദിച്ചു. വൈകാരികമായ സാഹചര്യത്തിലാണ് അന്നത്തെ തീരുമാനം എടുത്തതെന്നും ഇനി ഒരിക്കലും ആരാധകരെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഎഫ്‌ഡബ്ല്യു (JFW) അച്ചീവർ അവാർഡ് ചടങ്ങിൽ സംസാരിക്കവെയാണ് വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രഖ്യാപനം ആരാധകരെ വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് തമിഴ് നടൻ രവി മോഹൻ രംഗത്തെത്തിയത്. “ഈ വർഷം എനിക്ക് 46 വയസ്സ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം,…