Headlines

‘അശ്ലീല പോസ്റ്റുകളും സാമന്തയെ വഞ്ചിച്ചെന്ന ആരോപണവും’; നാഗ ചൈതന്യയുടെ നിയമ പോരാട്ടം | Naga Chaitanya Approaches Delhi HC | സിനിമാ വാർത്ത


Last Updated:

മുൻപ് നാഗചൈതന്യയുടെ പിതാവും പ്രമുഖ നടനുമായ നാഗാർജുനയും സമാനമായ രീതിയിൽ കോടതിയിൽ നിന്ന് വ്യക്തിത്വ അവകാശ സംരക്ഷണം നേടിയിരുന്നു

News18
News18

ന്യൂഡൽഹി: തെലുങ്ക് സിനിമാ താരം നാഗ ചൈതന്യ സ്വന്തം വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വാണിജ്യ നേട്ടങ്ങൾക്കായി അനധികൃതമായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് നടൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതിയില്ലാത്ത ഉൽപ്പന്ന വിൽപ്പന, എഐ (AI) ഉപയോഗിച്ച് നിർമിച്ച വ്യാജ ഉള്ളടക്കങ്ങൾ, അശ്ലീലമായ സെർച്ച് പദങ്ങൾ എന്നിവയ്‌ക്കെതിരെയാണ് താരം കോടതിയെ സമീപിച്ചത്.

മുൻഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും ഹർജിയിൽ നാഗ ചൈതന്യ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചൈതന്യ സാമന്തയെ ചതിച്ചുവെന്നും അവരുടെ കരിയർ നശിപ്പിച്ചു എന്നും ചിത്രീകരിക്കുന്ന ഓൺലൈൻ പോസ്റ്റുകളും യൂട്യൂബ് വീഡിയോകളും തികച്ചും അപകീർത്തികരമാണെന്ന് നടന്റെ നിയമസംഘം കോടതിയെ അറിയിച്ചു. “ഇത് കേവലം ന്യായമായ വിമർശനമല്ല, മറിച്ച് വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള അനാവശ്യമായ ട്രോളിംഗാണ്,” എന്ന് ചൈതന്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വൈഭവ് ഗഗ്ഗർ വാദിച്ചു. പല വെബ്‌സൈറ്റുകളും ട്രാഫിക് വർദ്ധിപ്പിക്കാനായി ചൈതന്യയുടെ പേരിനൊപ്പം മോശമായ സെർച്ച് ടേമുകൾ ഉപയോഗിക്കുന്നതായും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ, വോയ്‌സ് ക്ലോണിംഗ്, എഐ ടൂളുകൾ എന്നിവ ഉപയോഗിച്ച് വ്യാജമായ ദൃശ്യശ്രവ്യ ഉള്ളടക്കങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് തന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും വലിയ ദോഷം വരുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഇത്തരം സാങ്കേതിക വിദ്യകൾ വാണിജ്യ ലാഭത്തിനായി ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ പൊതുപ്രതിച്ഛായയെ തകർക്കുമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജ്യോതി സിംഗ് ആണ് കേസ് പരിഗണിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അനിയന്ത്രിതമായ വ്യക്തിഹത്യകളെക്കുറിച്ച് നിരീക്ഷിച്ച ജഡ്ജി, പൊതുരംഗത്തുള്ളവർ മറ്റുള്ളവരേക്കാൾ കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ടെങ്കിലും അതിന് കൃത്യമായ അതിർവരമ്പുകളുണ്ടെന്ന് വ്യക്തമാക്കി. പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ചില ലിങ്കുകൾ പരിധി ലംഘിക്കുന്നവയാണെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 30-ലേക്ക് മാറ്റി. കോടതി എതിർകക്ഷികൾക്ക് സമൻസ് അയയ്ക്കുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻപ് നാഗചൈതന്യയുടെ പിതാവും പ്രമുഖ നടനുമായ നാഗാർജുനയും സമാനമായ രീതിയിൽ കോടതിയിൽ നിന്ന് വ്യക്തിത്വ അവകാശ സംരക്ഷണം നേടിയിരുന്നു.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017-ൽ വിവാഹിതരായ നാഗചൈതന്യയും സാമന്തയും 2021-ലാണ് വേർപിരിഞ്ഞത്. തുടർന്ന് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *