Headlines

വരുന്നു ഗോട്ട് സോംഗ്; ജെയ്ക്സ് ബിജോയ് – ഡൗൺ ട്രോഡൻ കൂട്ടുകെട്ടിന്റെ പ്രോമോ ഗാനവുമായി നസ്ലെന്റെ ‘മോളിവുഡ് ടൈംസ്’ | സിനിമാ വാർത്ത


Last Updated:

വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ

മോളിവുഡ് ടൈംസ്
മോളിവുഡ് ടൈംസ്

‘ഗോട്ട് സോംഗ്’ എന്ന ടൈറ്റിലിൽ ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച്‌ ഡൗൺ ട്രോഡൻ സംവിധാനം ചെയ്ത മോളിവുഡ് ടൈംസിലെ ഗാനം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയ്, അദ്രി ജോ, ട്രൈബ് മാമാ, മേരികാളി എന്നിവർ ചേർന്നാണ് അദ്രി ജോയുടേതാണ് വരികൾ. നസ്ലനൊപ്പം സംഗീത സംവിധായകനായ ജെയ്ക്സ് ബിജോയും അദ്രി ജോയും ഗാനത്തിന്റെ വീഡിയോ പതിപ്പിലുണ്ട്.

മോളിവുഡ് ടൈംസിന്റെ ടീസർ നേരത്തേ പുറത്തിറങ്ങിയിരുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന മോളിവുഡ് ടൈംസിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലൻ എത്തുന്നത്

വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ.

നസ്ലൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്നു.

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്.

ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്., കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ.: എ.എസ്. ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.

Summary: Titled ‘GOAT song’, the track from Mollywood Times, directed by Down Trodden and composed by Jakes Bejoy, has been released. The song is sung by Jakes Bejoy, Adri Joe, Tribemama, and Marykali, with lyrics penned by Adri Joe. The music video also features Nazlen, along with composer Jakes Bejoy and Adri Joe, who appear on screen in addition to their musical contributions

മലയാളം വാർത്തകൾ/ വാർത്ത/Film/

വരുന്നു ഗോട്ട് സോംഗ്; ജെയ്ക്സ് ബിജോയ് – ഡൗൺ ട്രോഡൻ കൂട്ടുകെട്ടിന്റെ പ്രോമോ ഗാനവുമായി നസ്ലെന്റെ ‘മോളിവുഡ് ടൈംസ്’



Source link

Leave a Reply

Your email address will not be published. Required fields are marked *