ജെൻ സി മാത്രമല്ല ജെൻ ആൽഫയും ചില്ലറക്കാരല്ല; സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി സമരം ചെയ്‌ത് വിദ്യാർഥികൾ | Gen Alpha Is Also Strong; Students Stage Protest Demanding Basic School Infrastructure In Uttar Pradesh
India oi-Nidhin Illikkambath Published: Wednesday, July 29, 2026, 14:03 [IST] ലഖ്‌നൗ: പരീക്ഷാ നടത്തിപ്പും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ജെൻ-സി വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ഇപ്പോഴിതാ ജെൻ-ആൽഫ തലമുറയിലെ കുട്ടികളും സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. സാധാരണയായി ഏകദേശം 2013 മുതൽ 2020-കളുടെ മധ്യം വരെ ജനിച്ച കുട്ടികളെയാണ് ജെൻ-ആൽഫ എന്ന് വിളിക്കുന്നത്. അവരാണ് ഇപ്പോൾ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരത്തിന് ഇറങ്ങിയത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലെ സർവോദയ ഇന്റർ കോളേജിൽ നടന്ന ഇവരുടെ…