Headlines

നല്ല ‘തുടക്ക’ത്തിനായി മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും അമ്മ സുചിത്രയും| Vismaya Mohanlal and Mother Suchitra Visit Mannarasala T | സിനിമാ വാർത്ത


Last Updated:

വ്യാഴാഴ്ചയാണ് വിസ്മയ ആദ്യമായി നായികയായെത്തുന്ന ‘തുടക്കം’ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്

News18
News18

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി, ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും അമ്മ സുചിത്ര മോഹൻലാലും. കഴിഞ്ഞ ദിവസമാണ് പ്രമുഖർ അടങ്ങുന്ന സംഘത്തോടൊപ്പം ഇരുവരും ക്ഷേത്രത്തിലെത്തിയത്.

അമ്മയും മകളും ചേർന്ന് ക്ഷേത്രം വലംവെച്ച് പ്രത്യേക പൂജകളിൽ പങ്കെടുത്തു. ഇവർ പ്രാർത്ഥിക്കുന്നതിന്റേയും വഴിപാടുകൾ അർപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വ്യാഴാഴ്ചയാണ് വിസ്മയ ആദ്യമായി നായികയായെത്തുന്ന ‘തുടക്കം’ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് നിർമ്മിച്ചിരിക്കുന്നത്. ആന്റണിയുടെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, മോഹൻലാൽ ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട് എന്നത് സിനിമയുടെ പ്രധാന ആകർഷണമാണ്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജും ജോമോൻ ടി. ജോണും ചേർന്ന് നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ.



Source link

Leave a Reply

Your email address will not be published. Required fields are marked *