Headlines

സംസ്ഥാനത്ത് നാളെ ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി| School Holiday Tomorrow: Educational Institutions to Remain Closed Tomorrow in Three Districts Across the State due to rain


Kerala

oi-Sajitha Gopie

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, വയനാട്, കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്‌കൂളുകള്‍ക്ക് നാളെ അവധി ആയിരിക്കുമെന്ന് അതത് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കും. പത്തനംതിട്ടയിലെ മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമായിരിക്കും അവധി.

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ പുളിഞ്ഞാൽ ഗവ ഹൈസ്കൂൾ, മക്കിയാട് ഹോളിഫേസ് സ്കൂൾ, കൈതക്കൊല്ലി ഗവ.എൽ.പി സ്കൂൾ എന്നിവയ്ക്ക് നാളെ (ഓഗസ്റ്റ് 6) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

School Holiday Tomorrow

ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളിലാണ് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാർത്തികപ്പള്ളി, ചെങ്ങന്നൂർ, കുട്ടനാട് എന്നീ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

കോട്ടയം താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിലെ മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളെ അവധി ബാധിക്കില്ല. ഇടുക്കി ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *