അമിത് ഷാ വരുമെന്ന് പറഞ്ഞിട്ടും വന്നില്ല; ബഹളത്തിനിടെ ലോക്സഭ പിരിഞ്ഞു, എഫ്സിആര്‍എ ജെപിസിക്ക് | Amit Shah Did Not Come Despite Assurances; Lok Sabha Adjourned Amidst Uproar; FCRA Referred to JPC
India oi-Ashif N Published: Wednesday, August 12, 2026, 17:05 [IST] ന്യൂഡല്‍ഹി: പതിനേഴ് ദിവസമായി പ്രതിഷേധം തുടരുന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി ചര്‍ച്ചയാകാമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും ലോക്സഭയില്‍ വന്നില്ല. പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ. ഇന്ന് ചര്‍ച്ച തുടങ്ങിയാല്‍ നാളെ വൈകീട്ട് മറുപടി നല്‍കാമെന്നാണ് അമിത് ഷാ പറഞ്ഞത്. ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന വിമര്‍ശനം തള്ളിക്കളഞ്ഞ അമിത്ഷാ, കാണാനില്ല,…