കണ്ണുരുട്ടി അമേരിക്ക; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്, ഇറാനുമായി കൂട്ടുവേണ്ട, ഹോര്‍മുസ് പേര് മാറ്റില്ല | Iran India Meeting: US Warn India To Impose Sanction If Help Iran To Escape From Sanction, Details
International oi-Ashif N Published: Thursday, September 3, 2026, 11:40 [IST] ഇറാനും ഇന്ത്യയും ചര്‍ച്ച നടത്തിയ പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാന് വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കിര്‍ഗിസ്താനില്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്തയായിരുന്നു. ഇറാനുമായുള്ള ബന്ധത്തെ കുറിച്ചും പശ്ചിമേഷ്യയില്‍ വേഗത്തില്‍ സമാധാനം പുലരട്ടെ എന്നും നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക്…