Headlines

100 Crore Semiconductor Capacity-Building Park; 10-Acre Project at Technocity; MoU Signed| 100 കോടിയുടെ സെമികണ്ടക്ടർ ശേഷിവികസന പാർക്ക്; ടെക്നോസിറ്റിയിൽ 10 ഏക്കറിൽ പദ്ധതി; കരാർ ഒപ്പുവെച്ചു


Press Release

oi-Sajitha Gopie

കേരളത്തിന്റെ സാങ്കേതിക വികസന രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ ‘സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് പാർക്കും സയൻസ് ടെക്‌നോളജി എക്‌സ്പീരിയൻസ് പാർക്കും’ വരുന്നു. 100 കോടി രൂപ മുതൽമുടക്കിൽ 10 ഏക്കറിലാണ് ഈ വൻകിട പദ്ധതി നിർമ്മിക്കുന്നത്. എക്‌സ്ട്രാ ജി ക്ലബ്ബും (Xtra G Club) ഐഐഐടിഎംകെയും (IIITMK) തമ്മിലാണ് പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ബുധനാഴ്ച തിരുവനന്തപുരം ടെക്‌നോപാർക്കിലെ സി-ഡാക് ക്യാമ്പസിൽ നടന്ന ചടങ്ങിൽ വ്യവസായ-ഐടി മന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും ഐഐഐടിഎംകെ ഡയറക്ടറുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.

സെമികണ്ടക്ടർ ബോധവൽക്കരണം, സാങ്കേതിക പഠനം, ഇലക്ട്രോണിക്സ്, ചിപ്പ് ഡിസൈൻ, പ്രോട്ടോടൈപ്പിംഗ്, ഭാവിയിലേക്കുള്ള നൈപുണ്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതായിരിക്കും പാർക്ക്. 300ലധികം ടെക്നോളജി ഗാലറികളും 500ലധികം ഇന്ററാക്ടീവ് ടെക്നോളജി അനുഭവങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

Technocity

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, ഫ്യൂച്ചർ മൊബിലിറ്റി, ബയോടെക്നോളജി, പുനരുപയോഗ ഊർജം, ഓട്ടോമേഷൻ തുടങ്ങിയ മേഖലകൾ ഗാലറികളിൽ ഉൾപ്പെടുത്തും. സിമുലേഷനുകൾ, റോബോട്ടിക്സ്, AR/VR, എൻജിനീയറിങ് ചലഞ്ചുകൾ, ടെക്നോളജി ഗെയിമുകൾ, ‘ബിൽഡ് ആൻഡ് ടെസ്റ്റ്’ അനുഭവങ്ങൾ എന്നിവയും ഉണ്ടാകും.

കൂടാതെ ഭാവിയുടെ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ‘World@2050’ എന്ന പ്രത്യേക ഭാഗവും ഇതിന്റെ ആകർഷണമായിരിക്കും. കേരളത്തിലെ വിദ്യാഭ്യാസം, സംരംഭകത്വം, സാങ്കേതിക മേഖല എന്നിവയ്ക്ക് ഈ പദ്ധതി വലിയ ഊർജ്ജം പകരും.



Source link

Leave a Reply

Your email address will not be published. Required fields are marked *