വൈറ്റില അടിമുടി മാറാൻ ഒരുങ്ങുന്നു; ലോക്കൽ ഏരിയ പ്ലാനിന്റെ കരട് സർക്കാർ അംഗീകാരത്തിനായി അയക്കും | Vyttila Is Set For A Complete Transformation; Draft Local Area Plan Will Be Submitted To Government For Approval
Kerala oi-Nidhin Illikkambath Published: Saturday, August 15, 2026, 15:02 [IST] കൊച്ചി: വൈറ്റില ലോക്കൽ ഏരിയ പ്ലാനിന്റെ അന്തിമ രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. കൊച്ചി നഗരത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. വൈറ്റില മെട്രോ സ്‌റ്റേഷനെ ചുറ്റിപ്പറ്റിയുള്ള 500 മീറ്റർ പരിധിയിലെ ഏകദേശം 105 ഹെക്‌ടർ പ്രദേശം സമഗ്രമായി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോർപ്പറേഷനിലെ 44 മുതൽ…