വന്ദേഭാരത് സ്ലീപ്പര്‍ ഈ നാല് റൂട്ടുകള്‍ക്ക് സാധ്യത; 16 കോച്ചില്‍ 823 പേര്‍ക്ക് യാത്ര, 10 എണ്ണം ഒരുങ്ങുന്നു | Vande Bharat Sleeper To Kerala Likely For These Four Routes; 16 Coach Train To Carry 823 Passengers
Kerala oi-Ashif N Published: Thursday, August 20, 2026, 16:55 [IST] കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വൈകാതെ ലഭിക്കും. നാല് റൂട്ടുകളില്‍ ഏതെങ്കിലും ഒന്നിലാകും സര്‍വീസ്. ഇതിന്റെ പഠനങ്ങള്‍ നടന്നുവരികയാണ്. മറ്റു ട്രെയിന്‍ സര്‍വീസുകളെ ബാധിക്കാത്ത തരത്തിലുള്ള സമയക്രമമാണ് പരിശോധിക്കുന്നത്. ചെന്നൈയിലെ ഐസിഎഫില്‍ നിര്‍മിക്കുന്ന 10 ട്രെയിനുകളില്‍ ഒരു സെറ്റ് കേരളത്തിലൂടെയാകും സര്‍വീസ് നടത്തുക. വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിന് വൈകാതെ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ബെംഗളൂരുവിനെ ബന്ധിപ്പിച്ചുള്ള…