Headlines

Taarak Mehta Ka Ooltah Chashmah Draws Huge Crowds at FIA’s 44th Annual India Day Parade| ‘ഹാർമണി ഇൻ ഹെറിറ്റേജ്’; താരങ്ങളെ അണിനിരത്തി എഫ്ഐഎയുടെ വാർഷിക ഇന്ത്യ ദിന പരേഡ്


Partner Content

oi-Sajitha Gopie

ന്യൂയോർക്ക്: മാൻഹട്ടണിലുള്ള മാഡിസൺ അവന്യൂവിൽ 44ാമത് വാർഷിക ഇന്ത്യ ദിന പരേഡ് വിജയകരമായി സംഘടിപ്പിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA). ‘ഹാർമണി ഇൻ ഹെറിറ്റേജ്’ എന്ന തീമിലായിരുന്നു പരേഡ് സംഘടിപ്പിച്ചത്. ആഗസ്റ്റ് 16 ഞായറാഴ്ച നടന്ന പരേഡ് കാണാനായി ഏകദേശം 2 ലക്ഷത്തോളം ആളുകളാണ് എത്തിയത്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിനും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിനുമുളള ആദരസൂചകമായിട്ടായിരുന്നു പരിപാടി.

ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി ഹോച്ചുൾ ഘോഷയാത്ര നയിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ജെറമി കൂണി, കോൺഗ്രസ് അംഗം തനേദാർ, അസംബ്ലിമാൻ ഡേവിഡ് വെപ്രിൻ, റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ സ്ഥാനാർത്ഥി സരിത കൊമിറെഡ്ഡി എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും പരേഡിൽ പങ്കെടുത്തു.

പ്രശസ്ത നടി പൂജ ഹെഗ്‌ഡെ മുഖ്യാതിഥിയായി പങ്കെടുത്തു. കൂടാതെ നടനും സംവിധായകനുമായ ആദിവ് ശേഷ്, ‘താരക് മേത്ത കാ ഊൽട്ടാ ചഷ്മ’ എന്ന സീരിയലിലെ അഭിനേതാക്കൾ എന്നിവരായിരുന്നു പരേഡിലെ പ്രധാന ആകർഷണം. മാഡിസൺ അവന്യൂവിൽ നടന്ന പരേഡിൽ നിർമ്മാതാവ് അസിത് കുമാർ മോദിക്കൊപ്പം അഭിനേതാക്കളായ ദിലീപ് ജോഷി, മന്ദാർ ചന്ദ്വാദ്കർ, മുൻമുൻ ദത്ത, സോണാലിക ജോഷി, ബൽവീന്ദർ സിംഗ് സൂരി, നിതീഷ് ഭലൂണി എന്നിവരണി നിരന്ന ‘താരക് മേത്ത കാ ഊൽട്ടാ ചഷ്മ’യുടെ ഫ്ലോട്ട് വൻ കയ്യടി നേടി.

FIA

സാംസ്കാരിക സംഘടനകൾ, വ്യവസായ സ്ഥാപനങ്ങൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയെ പ്രതിനിധീകരിക്കുന്ന 55 ഫ്ലോട്ടുകൾ ബാൻഡുകളുടേയും നർത്തകരുടേയും അകമ്പടിയോടെ മാഡിസൺ അവന്യൂവിലൂടെ നീങ്ങി. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വകയുളള ഫ്ലോട്ടും പരേഡിൽ ഉൾപ്പെടുത്തിയിരുന്നു.

മാഡിസണിനും പാർക്ക് അവന്യൂവിനും ഇടയിൽ പരേഡ് കടന്ന് പോകുന്ന ഈസ്റ്റ് 26ത് സ്ട്രീറ്റിൽ പ്രത്യേക ഫുഡ് ഫെസ്റ്റിവലും കമ്മ്യൂണിറ്റി ബൂത്തുകളും എഫ്ഐഎ ഒരുക്കിയിരുന്നു. കൂടാതെ ഈസ്റ്റ് 26ത്, ഈസ്റ്റ് 25ത് സ്ട്രീറ്റുകൾക്കിടയിലുള്ള ലൈവ് കൾച്ചറൽ സ്റ്റേജിൽ പരമ്പരാഗത സംഗീത, നൃത്ത പരിപാടികളും അരങ്ങേറി. എഫ്ഐഎ ചെയർമാൻ അങ്കൂർ വൈദ്യയും എഫ്ഐഎ പ്രസിഡന്റ് ശ്രീകാന്ത് അക്കപല്ലിയും ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

എഫ്ഐഎയെ കുറിച്ച്

അമേരിക്കയിൽ ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവും ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഒരു ലാഭരഹിത സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്. സാംസ്കാരിക, വിദ്യാഭ്യാസ, പൗരബോധ പരിപാടികളിലൂടെ ഇന്ത്യൻ-അമേരിക്കൻ സമൂഹവും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് എഫ്ഐഎ പരിശ്രമിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *