Last Updated:
ജോലി മാറ്റത്തിന് ശേഷം യുവതി കൂടുതൽ സന്തോഷവതിയും ആരോഗ്യവതിയുമായെന്നും വരുമാനത്തിലും പുരോഗതിയും ഉണ്ടായി
ഒരു ജോലി പേരിലും പദവിയിലും മികച്ചതായി തോന്നുന്നതുകൊണ്ട് മാത്രം അത് മികച്ച ജീവിതം ഉറപ്പാക്കണമെന്നില്ലെന്ന ചർച്ചയ്ക്ക് വഴിവെച്ച് 25-കാരിയുടെ കരിയർ മാറ്റത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന യുവതി ജോലി ഉപേക്ഷിച്ച് നൃത്താധ്യാപികയായതും പിന്നീട് ഉയർന്ന വരുമാനവും മികച്ച ആരോഗ്യവും സന്തോഷവും നേടിയതുമാണ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ ചർച്ചയായത്.
