പാകിസ്ഥാനില്‍ തീവ്രവാദത്തിനെതിരായ സമാധാന റാലിക്കിടെ ചാവേര്‍ ബോംബാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു | Suicide Bombing During Peace Rally Against Terrorism in Pakistan; 13 Including 5 Police Officers Killed
International oi-Jithin TP Published: Sunday, August 2, 2026, 22:26 [IST] ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ ബോംബാക്രമണം. കബാല്‍ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പൊലീസുകാരടക്കം 13 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് മലകണ്ട് റീജിയണല്‍ പൊലീസ് ഓഫീസര്‍ അറിയിച്ചു. സമാധാനം ആവശ്യപ്പെട്ടും തീവ്രവാദത്തെ അപലപിച്ചും പ്രതിഷേധക്കാര്‍ ഒത്തുകൂടിയ സ്വാത് ജില്ലയിലെ കബാല്‍ പട്ടണത്തിലൂടെ ‘സ്വാത് സമാധാന റാലി’ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം…