പ്രവാസികളുടെ മക്കൾക്ക് ഐഐടി അബുദാബിയിൽ പഠിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ?| Children of expatriates can study at IIT Abu Dhabi know How to apply | കരിയർ വാർത്ത
ഐഐടി ഡൽഹിയുടെ നിയന്ത്രണത്തിലുള്ള ഐഐടി അബുദാബി ക്യാംപസിന്റെ രണ്ടാമത് ബാച്ചിലേക്ക് (2025-26)പ്രവാസികളുടെ മക്കൾക്ക് അപേക്ഷിക്കാം. മൂന്ന് എഞ്ചിനീയറിങ് കോഴ്സുകളിലേക്കാണ് അപേക്ഷിക്കാനവസരം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, മികച്ച സ്‌കോളർഷിപ്പ് അവസരങ്ങളുണ്ട്. വിവിധ പ്രോഗ്രാമുകൾ 1.കെമിക്കൽ എൻജിനീയറിങ് 2.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 3.എനർജി സയൻസ് ആൻഡ് എൻജിനീയറിങ് പ്രവേശനക്രമം ജെഇഇ അഡ്വാൻസ്ഡ്,സി.എ.ഇ.ടി. (കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ്) എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലുമൊന്നിൻ്റെ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം. മൂന്നിലൊന്ന് സീറ്റുകളിലേയ്ക്ക് ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) വഴിയും മൂന്നിൽ രണ്ട് ഭാഗം സീറ്റുകളിലേയ്ക്ക്…