Headlines

സൂര്യൻ കർക്കിടകത്തിൽ തുടരുന്നു; ഈ രാശിക്കാർ വിമാനത്തിൽ കയറും, ബാങ്ക് ബാലൻസ് കുത്തനെ ഉയരും! | Sun Transit To Karkkidakam; These Zodiacs Will Travel By Air And Their Bank Balances Will Soar


Astrology

oi-Nidhin Illikkambath

ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് മനുഷ്യരുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും എന്നുറപ്പാണ്. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം ആരും കരുതേണ്ട. അത് ഓരോ രാശിക്കാരിലും വ്യത്യസ്‌ത ഫലങ്ങളാവും നൽകുക.

sun transit

എല്ലാവരും കാത്തിരുന്നത് പോലെ ജൂലൈ മാസത്തിൽ സൂര്യൻ കർക്കടക രാശിയിലേക്ക് സംക്രമിച്ചിരുന്നു. അതുവരെ മിഥുനം രാശിയിൽ ആയിരുന്നു സൂര്യൻ ഉണ്ടായിരുന്നത്. സൂര്യൻ ആത്മവിശ്വാസത്തിന്റെയും അധികാരത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായതിനാൽ ഈ സംക്രമണം ചില രാശിക്കാർക്ക് മികച്ച അവസരങ്ങളും നേട്ടങ്ങളും സമ്മാനിക്കുമെന്നാണ് കരുതൽ, അഞ്ചോളം രാശികളാണ് ഈ നേട്ടത്തിന് കാത്തിരിക്കുന്നത്, ആ രാശിക്കാർ ഏതൊക്കെയെന്നും നേട്ടങ്ങൾ എന്തൊക്കെയെന്നും അറിയാം.

ഇടവം

സൂര്യന്റെ ഈ രാശിമാറ്റം ഇടവം രാശിക്കാർക്ക് ധൈര്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്ന സമയമായിരിക്കും. പുതിയ ആശയങ്ങൾ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും ജോലിസ്ഥലത്ത് കഴിവ് തെളിയിക്കാനും അവസരം ലഭിച്ചേക്കാം. വിദേശത്തേക്കോ അല്ലാതെയോ വിമാന യാത്ര നടത്താൻ ഭാഗ്യം ഉണ്ടാവും. സ്വന്തം പരിശ്രമത്തിന് അർഹിച്ച അംഗീകാരം ലഭിക്കുന്ന ഘട്ടമായിരിക്കും ഇത്. സാമ്പത്തികമായി നല്ല കാലഘട്ടം ആയിരിക്കും.

കന്നി

കന്നി രാശിക്കാർക്ക് ഈ സൂര്യസംക്രമണ കാലം സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽ മേഖലയിൽ മുന്നേറ്റത്തിനും അനുകൂലമായി കണക്കാക്കപ്പെടുന്നു. പുതിയ സൗഹൃദങ്ങളും പ്രൊഫഷണൽ ബന്ധങ്ങളും ഭാവിയിലെ വിജയത്തിന് സഹായിക്കും. വരുമാന വർധനയ്ക്ക് സാധ്യതയുണ്ട്. ബന്ധുക്കളുടെ സഹായത്താൽ നല്ല കാര്യങ്ങൾ നടക്കും. വീട്ടിൽ മംഗള കർമ്മങ്ങൾക്കുള്ള സാധ്യത ഈ സമയത്ത് അധികമാണ്.

വൃശ്ചികം

വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ വർധിക്കുന്ന കാലഘട്ടമായിരിക്കും ഇത്. ഉയർന്ന പഠനം, മത്സര പരീക്ഷകൾ, വിദേശയാത്രകൾ, ആത്മീയ കാര്യങ്ങൾ എന്നിവയിൽ അനുകൂല പുരോഗതി ഉണ്ടാവും. ഗുരുക്കന്മാരുടെയോ മുതിർന്നവരുടെയോ മാർഗനിർദേശങ്ങൾ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. പൂർവിക സ്വത്ത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. പ്രണയത്തിൽ നല്ല നിമിഷങ്ങൾ ഉണ്ടാവും. തറവാടുകളിൽ പൂജകൾ പോലെയുള്ളവ നടത്താനും കുടുംബം ഒത്തുകൂടാനും അവസരം.

മകരം

മകരം രാശിക്കാർക്ക് ബിസിനസ് മേഖലകളിൽ പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും മികച്ച സഹകരണം ഉറപ്പാവും. കുടുംബബന്ധങ്ങളിലും കൂടുതൽ ഐക്യം അനുഭവപ്പെടാം. കുടുംബത്തിൽ കൂടുതൽ സന്തോഷവും സമാധാനവും ഉണ്ടാവാനും ഇടയുണ്ട്. ജീവിതത്തിൽ കൂടുതൽ പ്രതീക്ഷകൾ വന്നുചേരുന്ന സംഭവങ്ങൾ ധാരാളമായി മുന്നിൽ കാണും. വീട് പണിയാനുള്ള പുതിയ സ്ഥലം നൂലാമാലകൾ ഒന്നും കൂടാതെ കണ്ടെത്താൻ കഴിയും.

മീനം

മീനം രാശിക്കാർക്ക് ഈ സൂര്യസംക്രമണം മികച്ച അവസരങ്ങൾ നൽകും. കല, സാഹിത്യം, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിയും. പ്രണയബന്ധങ്ങളിൽ സന്തോഷകരമായ അനുഭവങ്ങളുണ്ടാവും. മക്കളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. സത്യസന്ധമായി മുന്നോട്ട് പോകുന്നവർക്ക് അംഗീകാരവും പ്രശംസയും നേടാനുള്ള സാധ്യത ഇക്കാലയളവിൽ കൂടുതലാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *