വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്; ഭൂവുടമകൾക്ക് ആശ്വാസം, 45 ദിവസത്തിനകം നഷ്‌ടപരിഹാരം | Vizhinjam Navaikulam Outer Ring Road; Relief For Landowners Compensation Within 45 Days
Kerala oi-Nidhin Illikkambath Published: Saturday, June 27, 2026, 13:37 [IST] തിരുവനന്തപുരം: വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവരുടെ നഷ്‌ടപരിഹാര വിഷയത്തിൽ നിർണായക പുരോഗതി. 45 ദിവസത്തിനകം നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ നാല് വർഷമായി നഷ്‌ടപരിഹാരത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നാല് വർഷം പിന്നിട്ടിട്ടും ഏകദേശം 6,500 കുടുംബങ്ങൾക്കാണ്…