Last Updated:
‘ജന നായകൻ’ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും
സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തമിഴ്നാട് മുഖ്യമന്ത്രിയും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ് അവസാനമായി അഭിനയിച്ച ‘ജന നായകൻ’ (Jana Nayagan) ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ജൂലൈ 18, ശനിയാഴ്ച വൈകുന്നേരം 6.01 മണി മുതൽ തുടങ്ങും. തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം റിലീസ് ചെയ്യുന്ന വിജയ് ചിത്രം തിയേറ്ററിൽ ഗംഭീര ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാഷാ ഭേദമന്യേ ഓരോ വിജയ് ആരാധകനും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ‘ജന നായകൻ’, വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയും വഹിക്കുന്നു. പതിറ്റാണ്ടുകളായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ വിജയ്‌യുടെ സിനിമാ യാത്രയ്ക്ക് ഗംഭീരമായ സമാപനമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. എസ്.എസ്.ആർ. എന്റർടൈൻമെന്റ് ട്രാവൻകൂർ, മലബാർ ഏരിയകകളിലെ വിതരണവും കൊച്ചിയിലെ വിതരണം ഐ എം പി ഫിലിംസും നിർവഹിക്കുന്നു.
ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനിൽ അരശ്, ആർട്ട് : വി. സെൽവ കുമാർ, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
Summary: Before his full-fledged entry into active politics, Tamil Nadu Chief Minister and South Indian superstar Vijay’s final film, ‘Jana Nayagan’, will have its first show in Kerala at 6:00 AM on July 23. Advance bookings for the film will open on Saturday, July 18, at 6:01 PM. As ‘Jana Nayagan’ is the first Vijay film to be released after he became the Chief Minister of Tamil Nadu, fans across languages are gearing up to celebrate its theatrical release on a grand scale
Thiruvananthapuram,Kerala
Jul 17, 2026 10:10 AM IST
