നെഞ്ചുനീറ്റുന്ന സേതുമാധവന്‍! കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4കെ ട്രെയിലര്‍ എത്തി | സിനിമാ വാർത്ത
Last Updated:Jun 23, 2026 7:16 PM IST മലയാളത്തില്‍ ഇതുവരെ വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടം ജൂലായിൽ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നതെന്ന് അണിയറ പ്രവർത്തകർ മോഹൻലാൽ സിനിമാപ്രേമികളെ കോരിത്തരിപ്പിച്ച സിനിമ കിരീടം 37 വർഷത്തിനുശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിലെ സേതുമാധവനേയും അച്യുതന്‍ നായരേയും കീരിക്കാടന്‍ ജോസിനേയുമൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രം ദൃശ്യമികവോടെ കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. 1989ല്‍ തിയേറ്ററുകളിലെത്തിയ…