ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റൻസ്’; പ്രധാനവേഷങ്ങളിൽ ജയസൂര്യ, വിനായകൻ | സിനിമാ വാർത്ത
നേരമ്പോക്കിൻ്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കോടെയുള്ള ടൈറ്റിലാണ് പ്രകാശനം ചെയ്തിരിക്കുന്നത്. മികച്ച വിജയം നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ‘ഓസ്‌ലർ’ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്. എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്. തികച്ചും ഫാൻ്റസി ഹ്യൂമർ ജോണറിലാണ് ചിത്രത്തിൻ്റെ അവതരണം. ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്നതിലൂടെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി…