യുകെയിൽ തൊഴില്‍ പ്രതിസന്ധി; അവസരങ്ങള്‍ കുറയുന്നു; തടസങ്ങള്‍ കൂടുന്നു;വിദേശ വിദ്യാര്‍ ത്ഥികൾ കുടുങ്ങുമോ?| uk unemployment rise hits international students | കരിയർ വാർത്ത
എന്നാല്‍ യുകെയിലെ തൊഴില്‍, ജീവിത സാഹചര്യം വലിയ മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. യുകെയിലെ തൊഴില്‍ വിപണി കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. പഠനത്തിനായി യുകെയിലേക്ക് ചേക്കേറിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ഇതോടെ സമ്മര്‍ദ്ദത്തിലായത്. പഠനാനന്തരം ശക്തമായ തൊഴില്‍ സാധ്യതകളാണ് രാജ്യം നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോള്‍ രാജ്യത്തെ തൊഴില്‍ ഞെരുക്കത്തിന്റെ തീവ്രത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. യുകെയിലെ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പേടിപ്പെടുത്തുന്നതാണ്. 2025 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍…