സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം; കേന്ദ്രത്തോട് കേരളത്തിലെ സ്വര്‍ണവ്യാപാരികള്‍ | Gold Import: Gold And Silver Jewellers In Keralam Seek Review of Gold, Silver Import Duty, Details Inside
Kerala oi-Jithin TP Published: Tuesday, July 28, 2026, 14:00 [IST] സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിലവിലുള്ള ഇറക്കുമതി തീരുവ ഘടന അടിയന്തരമായി പുനഃപരിശോധിക്കണം എന്നും യുക്തിസഹമാക്കണം എന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്. ഇക്കാര്യം ആവശ്യപ്പെട്ട് കെജിഎസ്എംഎ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഉയര്‍ന്ന തീരുവ കള്ളക്കടത്ത് വര്‍ധിപ്പിക്കുകയും നിയമാനുസൃതമായ സ്വര്‍ണ-വെള്ളി വ്യാപാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ മുന്നറിയിപ്പ് നല്കി. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി…