Headlines

പഞ്ചസാര പാത്രത്തിൽ നിറയെ ഉറുമ്പാണോ? അടുക്കള സാധനങ്ങൾ ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം| Kitchen Tips: Ants All Over Your Sugar Container? Get Rid of Them Using Simple Kitchen Ingredients.


Lifestyle

oi-Sajitha Gopie

വീടിനകത്ത് പ്രത്യേകിച്ച് അടുക്കളയിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഉറുമ്പ് ശല്യം. പഞ്ചസാര പാത്രം എത്രയൊക്കെ മുറുക്കി അടച്ച് വെച്ചാലും ഉറുമ്പുകൾ എങ്ങനെയെങ്കിലും അതിനുളളിൽ കയറിപ്പറ്റും. ചിലപ്പോൾ നിലത്ത് വീണ ബിസ്കറ്റ് പൊടിയിലോ എന്തിന് ചത്ത പ്രാണികളെ തിന്നാനോ ഒക്കെയായി ഉറുമ്പുകളെത്തും.

ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ വലിയ വില കൊടുത്ത് രാസവസ്തുക്കളുളള കീടനാശിനികളൊന്നും വാങ്ങേണ്ട കാര്യമില്ല. അടുക്കളയിലെ സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഉറുമ്പുകളെ എളുപ്പത്തിൽ അകറ്റാൻ സാധിക്കും.

ഉറുമ്പുകളെ അകറ്റാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് വിനാഗിരി. വെള്ളവും വിനാഗിരിയും കലർത്തി ഒരു സ്പ്രേ ബോട്ടിലിലാക്കുക. വാതിൽപ്പടികൾ, ജനലുകൾ, കൗണ്ടർ ടോപ്പുകൾ തുടങ്ങിയ ഉറുമ്പുകൾ വരുന്ന വഴികളിൽ സ്പ്രേ ചെയ്യുക. ഉറമ്പുകൾ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന മണം ഇതില്ലാതാക്കുന്നു.

Kitchen Tips

വിനാഗിരി പോലെ തന്നെ നാരങ്ങയിലെ പുളിപ്പും ഉറുമ്പുകളുടെ സഞ്ചാരവഴിയിലെ മണം ഇല്ലാതാക്കുന്നു. ജനൽ, വാതിൽ, ഉറുമ്പ് കയറുന്ന വഴികൾ എന്നിവിടങ്ങളിൽ നാരങ്ങാനീര് ഒഴിക്കുകയോ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുകയോ ചെയ്യാം. നാരങ്ങാത്തൊലി വെയ്ക്കുന്നതും ഉറുമ്പുകളെ അകറ്റും.

മറ്റൊന്ന് കറുവാപ്പട്ടയാണ്. കറുവാപ്പട്ടയുടെ ശക്തമായ മണം ഉറുമ്പുകൾക്ക് സഹിക്കാൻ കഴിയില്ല. ജനൽപ്പടികൾ, വാതിൽപ്പടികൾ, ഭിത്തിയിലെ വിള്ളലുകൾ എന്നിവിടങ്ങളിൽ കറുവാപ്പട്ട പൊടി വിതറിയാൽ ഉറുമ്പ് വരുന്നത് തടായാം.

ചായയോ കാപ്പിയോ ഉണ്ടാക്കിയ ശേഷമുള്ള കാപ്പിപ്പൊടിയോ ചായപ്പൊടിയോ കളയാതെ ഉറുമ്പിനെ അകറ്റാൻ ഉപയോഗിക്കാം. വാതിൽപ്പടികളിലോ വീടിന് ചുറ്റുമുള്ള തോട്ടങ്ങളിലോ ഇത് വിതറുക. ഇതിന്റെ രൂക്ഷഗന്ധം ഉറുമ്പുകൾ വഴി കണ്ടെത്തുന്നത് തടയുന്നു. അത്ല്ലെങ്കിൽ ഉറുമ്പുകൾ വരുന്ന വഴിയിൽ ചോക്ക് കൊണ്ട് ഒരു വര വരയ്ക്കുക, അല്ലെങ്കിൽ ടാൽക്കം പൗഡർ വിതറുക. ഈ പൊടിയുടെ അതിര് കടക്കാൻ ഉറുമ്പുകൾ മടിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *