ബെംഗളൂരു യാത്രക്കാര്‍ക്ക് നേട്ടം; ഹുബ്ബള്ളി-കോട്ടയം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, തിയ്യതി, സമയം | Good News For Bengaluru Travelers; Hubballi-Kottayam Special Train Sanctioned, Dates and Timings
Travel oi-Ashif N Published: Tuesday, July 28, 2026, 22:26 [IST] കോട്ടയം: ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസമായി സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഓണം സീസണിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. രണ്ട് ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്കാണ് ട്രെയിന്‍. ഓഗസ്റ്റ് 25, 29 തിയ്യതികളിലാണ് ഹുബ്ബള്ളി-കോട്ടയം ട്രെയിന്‍. ഓഗസ്റ്റ് 26, 30 തിയ്യതികളിലാണ് കോട്ടയം-ഹുബ്ബള്ളി ട്രെയിന്‍. ഹുബ്ബള്ളിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ (07351) വൈകുന്നേരം 6.30നാണ് പുറപ്പെടുക. തൊട്ടടുത്ത ദിവസം വൈകുന്നേരം 4.40ന് കോട്ടയത്ത്…