Headlines

ദുബായിയെ വിറപ്പിച്ച് പൊട്ടിത്തെറികൾ, 20 മിനുറ്റിനിടെ ഉണ്ടായത് 6 സ്ഫോടനങ്ങളെന്ന് റിപ്പോർട്ട്| Explosions Rock Dubai: Report Says Six Blasts Occurred Within 20 Minutes in Jebel Ali industrial area


Gulf

oi-Sajitha Gopie

ദുബായിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ ജെബല്‍ അലിയില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ദുബായിലെ ജെബല്‍ അലി തുറമുഖത്തിനും വ്യവസായിക മേഖലയ്ക്കും സമീപത്തായാണ് സ്‌ഫോടനങ്ങളുണ്ടായത്. നാശനഷ്ടങ്ങളെ കുറിച്ചോ ആളപായത്തെ കുറിച്ചോ ഉളള വിവരങ്ങളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്ത് വന്നിട്ടില്ല.

അതേസമയം സ്‌ഫോടനങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ ഫലമായി പ്രദേശത്ത് കറുത്ത പുക ഉയരുന്നത് വീഡിയോകളില്‍ കാണാം. 20 മിനുറ്റിനിടെ ഏഴോളം ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായാണ് യുഎഇ അധികൃതരെ ഉദ്ധരിച്ച് കൊണ്ട് ഇറാനിലെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുളള ആക്രമണം ആണോ അതോ വ്യവസായിക കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറികളാണോ എന്നത് വ്യക്തമായിട്ടില്ല. സ്‌ഫോടനങ്ങളുടെ വീഡിയോ ചിത്രീകരിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Explosions

തുടര്‍ന്ന് വരുന്ന ഇറാന്‍-അമേരിക്ക യുദ്ധത്തിന്റെ ഭാഗമായി യെമനില്‍ നിന്നും യുഇഎയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതായാണ് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം യുഎഇ മാധ്യമങ്ങള്‍ സ്‌ഫോടന കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് കൊണ്ടുളള റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വിട്ടിട്ടില്ല.

അതേസമയം ജബൽ അലി പോർട്ടിനോട് ചേർന്നുള്ള ഒരു വെയർഹൗസിൽ തീപിടിത്തമുണ്ടായതായി നാസയുടെ തെർമൽ ഇമേജറി കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ധനം സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന പ്രദേശമാണിത്. ഇതേസമയത്ത് തന്നെ യെമന്റെ തലസ്ഥാനമായ സനായിലും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. വ്യാമാക്രമണം നടന്നതാണെന്നും അതല്ലെ മിസൈൽ ആക്രമണം ആണെന്നും സ്ഥിരീകരിക്കാത്ത തരത്തിലുളള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. യെമനിലെ ഹൂതി വിമതർ ജബൽ അലി വ്യവസായ മേഖലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതാകാമെന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *