Headlines

ഓണം പ്രമാണിച്ച് ശമ്പളം നേരത്തെ കിട്ടും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഘോഷം, അഡ്വാന്‍സ് വേണ്ടവര്‍ക്ക് | Onam Salary To Disbursed On August 24; Happy For Government Employees, Advance Option Also Available


Kerala

oi-Ashif N

ഓണം പ്രമാണിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഓഗസ്റ്റ് മാസത്തെ ശമ്പളം ഇത്തവണ നേരത്തെ കിട്ടും. ഓഗസ്റ്റ് 24ന് വിതരണം ചെയ്യുമെന്നാണ് ഉത്തരവില്‍ പറയുന്നത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ആശ്വാസിക്കാന്‍ വകയുണ്ട്. ഓണാഘോഷം പ്രമാണിച്ചാണ് ജോയിന്റ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് സഞ്ജിത ശുക്ലയുടെ ഉത്തരവ്.

ഓഗസ്റ്റ് മാസത്തെ ശമ്പളം അഡ്വാന്‍സ് തുകയായിട്ടാണ് അനുവദിക്കുക. പിന്നീട് ഓഗസ്റ്റിലെ മുഴുവന്‍ ദിവസത്തെയും ശമ്പളം കണക്കാക്കി അഡ്ജസ്റ്റ് ചെയ്യാനാണ് ധനവിനിയോഗ വകുപ്പിന്റെ തീരുമാനം. ശമ്പളമായി അനുവദിക്കുന്ന തുക കുറച്ചാകും മുഴുവന്‍ മാസത്തെ തുക കണക്കാക്കുക. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ കിട്ടിയേക്കില്ല.

onam salary 2026

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പതിവ് പോലെ ശമ്പളം വിതരണം ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം വരെ അങ്ങനെയായിരുന്നു. ഓണം പ്രമാണിച്ച് നേരത്തെ ശമ്പളം ലഭിക്കില്ല. എന്നാല്‍ അഡ്വാന്‍സ് എടുക്കാന്‍ സൗകര്യമുണ്ടാകും. ആവശ്യമുള്ളവര്‍ക്ക് അഡ്വാന്‍സ് വാങ്ങാം. പരമാവധി 20000 രൂപയാണ് അഡ്വാന്‍സ് ലഭിക്കുക. ഇത് അഞ്ച് മാസംവച്ച് തിരിച്ചുപിടിക്കും.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഓണാഘോഷം മുന്‍കൂട്ടി കണ്ട് ശമ്പളത്തില്‍ സ്വയം ക്രമീകരണം വരുത്തുകയാണ് പതിവ്. മുന്‍മാസം കിട്ടിയ ശമ്പളത്തില്‍ നീക്കിയിരിപ്പ് നടത്തി ക്രമീകരിക്കും. മിക്കവരും അഡ്വാന്‍സ് വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാറില്ലെന്ന് ജീവനക്കാര്‍ പറയുന്നു. നേരത്തെ വാങ്ങിയാല്‍ ആഘോഷത്തിന്റെ ഭാഗമായി ചെലവഴിക്കുമോ എന്ന ആശങ്കയുള്ള ജീവനക്കാരുമുണ്ട്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വൈകാതെ ഡിഎ വര്‍ധനവ് വരുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഡിഎ വര്‍ധിപ്പിക്കുക. രണ്ടാമത്തെ വര്‍ധനവാണ് ഇനി പ്രതീക്ഷിക്കുന്നത്. രണ്ട് ശതമാനം വര്‍ധനവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണി വില നിലവാരം പരിശോധിച്ചാണ് എത്ര ശതമാനം വര്‍ധിപ്പിക്കണം എന്ന് തീരുമാനിക്കുക. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ പ്രഖ്യാപനം വന്നേക്കും. ഒരുപക്ഷേ ദീപാവലിയോട് അനുബന്ധിച്ചാകും പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് എട്ടാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ടാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി കമ്മീഷന്‍ പഠനത്തിലാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മന്ത്രിസഭ അംഗീകരിക്കുന്നതോടെ പുതിയ ശമ്പളം ലഭിക്കും. അടുത്ത വര്‍ഷം പകുതിയിലേ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ എന്നാണ് കരുതുന്നത്. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന് അധികാരമുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാണ് എന്നാണ് കേന്ദ്ര ജീവനക്കാര്‍ ഉറ്റുനോക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *