സ്വര്‍ണത്തില്‍ കൈവെച്ചാല്‍ സര്‍ക്കാര്‍ പെട്ടുപോകും; ഓഗസ്റ്റ് വരെ 5000 കോടി, ഇനിയും മാറുമോ വിപണി | Gold GST: If Gold Trade Reduce The GST Revenue Will Fall, Kerala Gets Rs 5000 Crore Till August
Kerala oi-Ashif N Published: Tuesday, September 8, 2026, 19:35 [IST] സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് ഈയടുത്താണ്. രാജ്യത്തിന്റെ പണം വിദേശത്ത് ഒഴുകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ ആഹ്വാനം. വിദേശത്ത് കല്യാണം നടത്തുന്നത് ഒഴിവാക്കുക, വിദേശയാത്ര പോകുന്നത് ഒഴിവാക്കുക, സ്വദേശി സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മോദി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മോദിയുടെ ആഹ്വാനം സ്വര്‍ണത്തിന്റെ കാര്യത്തില്‍ സമൂഹം ഏറ്റെടുത്താല്‍ എന്തു സംഭവിക്കു? കേരളത്തിന്റെ കാര്യത്തില്‍ മാത്രം പരിശോധിച്ചാല്‍…