Headlines

എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിലെ പ്രണയ സിനിമ; ‘പ്രേംപാറ്റ’ നവംബർ റിലീസ് | സിനിമാ വാർത്ത


Last Updated:

ആയിഷ, ED എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേംപാറ്റ’

പ്രേംപാറ്റ
പ്രേംപാറ്റ

കോളേജ് എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ സിനിമയായ ‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി., നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, വിഘ്നേഷ് വി.ക്യു., റയാൻ എൻ.ടി.പി., സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയെ അണിനിരത്തിക്കൊണ്ട് ഇറങ്ങുന്ന ചിത്രമാണിത്. ഇവരെ കൂടാതെ നാൽപ്പതോളം പുതുയുവമുഖങ്ങൾ പ്രേംപാറ്റയിലുണ്ട്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, ഇർഷാദ്, തെസ്നി ഖാൻ, അശ്വിൻ വിജയൻ, വി.പി. കുഞ്ഞികൃഷ്ണൻ, സനേഷ് ഗിന്നസ്, ഉണ്ണിരാജ, ബിപിൻ പെരുമ്പള്ളി, അനീഷ് നന്ദഗോപാൽ, സരസ ബാലുശ്ശേരി തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിരതന്നെ പ്രേംപാറ്റയിലുണ്ട്.

ആയിഷ, ED എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേംപാറ്റ’. മലയാളി ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിൻ്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോനാണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം. കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്.

സ്റ്റണ്ട് – കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈനർ – അനീസ് നാടോടി, കോസ്റ്റ്യൂം – സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഒമർ നവാസി, മേക്കപ്പ് – സുധി സുരേന്ദ്രൻ, നൃത്തസംവിധാനം – പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ടർ – ശ്രീജു എസ്, സൗണ്ട് ഡിസൈനർ – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് നന്ദിപുലം, ചീഫ് അസോസിയേറ്റ് – സുഹൈൽ എം, വി.എഫ്.എക്സ് – എക്സ് ആൾട്ട് സ്റ്റുഡിയോസ്, പി.ആർ.ഓ – മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് – സെറീൻ ബാബു & അമൽ സി സദർ, പബ്ലിസിറ്റി – മാഡിസം ഡിജിറ്റൽ, ഡിസൈൻസ് – യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

Summary: The romantic film Prem Paatta, set against the backdrop of a college National Service Scheme (NSS) camp, will hit theatres on November 27. A poster announcing the film’s release date has been unveiled



Source link

Leave a Reply

Your email address will not be published. Required fields are marked *