‘വിഡി സതീശൻ സർക്കാർ വിഡി സവർക്കർ സർക്കാരായി മാറിയോ?’; ലീഗിനോട് ചോദ്യവുമായി കെടി ജലീൽ | KT Jaleel Asks Has The VD Satheesan Government Turned Into A VD Savarkar Government
Kerala oi-Nidhin Illikkambath Published: Sunday, August 9, 2026, 0:13 [IST] വന്ദേ മാതരം വിഷയത്തിൽ മുസ്ലീം ലീഗിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. വിഡി സതീശൻ സർക്കാർ വിഡി സവർക്കർ സർക്കാരായി മാറിയോ? എന്നായിരുന്നു കെടി ജലീലിന്റെ ചോദ്യം. മസ്‌ജിദുകളിൽ 5 നേരവും ബാങ്കിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന് നിർദ്ദേശിച്ച് ഉത്തരവിറക്കിയാലും അൽഭുതപ്പെടാനില്ലെന്നും കെടി ജലീൽ ഫേസ്‌ബുക്കിലൂടെ ചോദിച്ചു. കെടി ജലീലിന്റെ വാക്കുകൾ വീഡീ സതീശൻ സർക്കാരോ?…